നിങ്ങള്‍ ഞങ്ങള്‍ക്ക് പോകാന്‍ അനുമതി നല്‍കിയതാണ്; എന്നിട്ടും നിങ്ങള്‍ വെടിയുതിര്‍ക്കുന്നു; ഇറാന്‍ വെടിയുതിര്‍ത്ത ഇന്ത്യന്‍ കപ്പലിലെ ക്യാപ്റ്റന്റെ ഓഡിയോ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിങ്ങള്‍ ഞങ്ങള്‍ക്ക് പോകാന്‍ അനുമതി നല്‍കിയതാണ്; എന്നിട്ടും നിങ്ങള്‍ വെടിയുതിര്‍ക്കുന്നു; ഇറാന്‍ വെടിയുതിര്‍ത്ത ഇന്ത്യന്‍ കപ്പലിലെ ക്യാപ്റ്റന്റെ ഓഡിയോ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 03:48 pm IST
FacebookTwitterWhatsAppTelegram

ദുബായ്/ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വെടിയുതിര്‍ത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്. കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇതോടെ കപ്പലുകള്‍ യാത്ര ഉപേക്ഷിച്ചു പിന്‍വാങ്ങി. കപ്പലിലെ ക്യാപ്റ്റന്‍ സംസാരിക്കുന്ന ഓഡിയോയാണ് ഇപ്പോള്‍ പറുത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ കപ്പലായ ‘സന്‍മാര്‍ ഹെറാള്‍ഡിലെ’ ക്യാപ്റ്റനും ഇറാന്‍ നാവികസേനയും തമ്മിലുള്ള റേഡിയോ സന്ദേശമാണ് പുറത്തുവന്നത്.

‘സെപാ നേവി! ഇത് സന്‍മാര്‍ ഹെറാള്‍ഡ് ആണ്. നിങ്ങള്‍ എനിക്ക് പോകാന്‍ അനുമതി തന്നതാണ്. നിങ്ങളുടെ പട്ടികയില്‍ രണ്ടാമതായാണ് എന്റെ പേരുള്ളത്. എന്നിട്ടും നിങ്ങള്‍ വെടിയുതിര്‍ക്കുന്നു! എന്നെ തിരിച്ചുപോകാന്‍ അനുവദിക്കൂ!’ – പരിഭ്രാന്തനായ ക്യാപ്റ്റന്‍ വിളിച്ചുപറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. എങ്കിലും ഇറാന്റെ ഭാഗത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സന്‍മാര്‍ ഹെറാള്‍ഡ് ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇതില്‍ ഒരു സൂപ്പര്‍ ടാങ്കറില്‍ 20 ലക്ഷം ബാരല്‍ ഇറാഖി എണ്ണ ഉണ്ടായിരുന്നു.

ഖെഷം, ലാരക് ദ്വീപുകള്‍ക്കിടയില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്. ഇറാന്‍ സേനയുടെ തോക്കുധാരികളായ ബോട്ടുകള്‍ കപ്പലുകളെ വളയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും പൂര്‍ണ്ണമായും അടച്ചതായി ഇറാന്‍ റേഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചു. ഒരു രാജ്യത്തെയും കപ്പലുകളെ കടത്തിവിടില്ലെന്നാണ് ഇറാന്റെ നിലപാട്.

സംഭവത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഡല്‍ഹിയിലെ ഇറാന്‍ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ആശങ്ക അറിയിച്ചു. കപ്പലിലെ ജീവനക്കാരും കപ്പലുകളും സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സ്ഥാനപതിയോട് ഇന്ത്യ ആവശ്യപ്പെട്ടു. നിലവില്‍ ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യന്‍ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

Tags: indian navyshootofficerHormuz straitaudio outiranian soldiers
ShareTweetSendShare

More News from this section

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies