ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെപ്പ്: 'സൗഹൃദം തകര്‍ക്കരുത്, തിരിച്ചടി നേരിടേണ്ടി വരും' - ഇന്ത്യയുടെ അന്ത്യശാസനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെപ്പ്: ‘സൗഹൃദം തകര്‍ക്കരുത്, തിരിച്ചടി നേരിടേണ്ടി വരും’ – ഇന്ത്യയുടെ അന്ത്യശാസനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 04:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര കപ്പല്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെച്ച സംഭവത്തില്‍ ഇന്ത്യ ശക്തമായ നിലപാടിലേക്ക്. സൗദി അറേബ്യയില്‍ നിന്നും ഇറാഖില്‍ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി വരികയായിരുന്ന ‘ജഗ് അര്‍ണവ്’, ‘സാന്‍മാര്‍ ഹെറാള്‍ഡ്’ എന്നീ കപ്പലുകള്‍ക്ക് നേരെയാണ് ശനിയാഴ്ച ഇറാനിയന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വെടിയുതിര്‍ത്തത്.

ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ലാവന്‍ അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് സഹായം തേടി കൊച്ചി തുറമുഖത്ത് അഭയം പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്‍ ഇന്ത്യയുടെ തന്നെ കപ്പലുകളെ ആക്രമിച്ചത്. മാനുഷിക പരിഗണന നല്‍കി ഇറാനിയന്‍ സൈനികരെ കേരളത്തില്‍ സംരക്ഷിക്കുമ്പോള്‍ ഇന്ത്യയുടെ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്‌ട്ര സമുദ്രാതിര്‍ത്തിയില്‍ സ്വതന്ത്രമായ കപ്പല്‍ ഗതാഗതം ഇന്ത്യയുടെ അവകാശമാണ്. അതിന് തടസ്സം നില്‍ക്കുന്ന ശക്തികള്‍ക്കെതിരെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം മറയാക്കി ഹോര്‍മുസ് വഴി പോകുന്ന കപ്പലുകളില്‍ നിന്ന് നിയമവിരുദ്ധമായി നികുതി ഈടാക്കാനാണ് ഐആര്‍ജിസി ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വെടിവെപ്പില്‍ ഒരു കപ്പലിന്റെ കാബിന്‍ ചില്ലുകള്‍ തകര്‍ന്നെങ്കിലും ആളപായമില്ല. ലക്ഷക്കണക്കിന് ബാരല്‍ എണ്ണയുമായി വന്ന ടാങ്കറുകളെ വെടിവെച്ച് ഭയപ്പെടുത്തി ഇറാന്‍ പിന്തിരിപ്പിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയം ഇറാന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ത്യയെ ‘സൗഹൃദ രാജ്യങ്ങളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ ഹനിക്കുന്നത് ശരിയല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെള്ളിയാഴ്ച മാത്രം തുറന്നുകൊടുത്ത ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ നാവിക ഉപരോധം നീക്കാത്തതിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഇറാന്‍ വീണ്ടും അടച്ചു. നിലവില്‍ ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാന്‍ നാവികസേന നിരീക്ഷണം ശക്തമാക്കിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Tags: IRANHormuz straitindian warnstanker attack
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies