പ്രതിരോധ രംഗത്ത് ഭാരതത്തിന് പുതിയ കരുത്ത്; റഷ്യയുമായുള്ള ചരിത്രപരമായ 'റിലോസ്' കരാര്‍ പ്രാബല്യത്തില്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതിരോധ രംഗത്ത് ഭാരതത്തിന് പുതിയ കരുത്ത്; റഷ്യയുമായുള്ള ചരിത്രപരമായ ‘റിലോസ്’ കരാര്‍ പ്രാബല്യത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 04:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആഗോള നയതന്ത്ര രംഗത്ത് ഭാരതത്തിന്റെ കരുത്ത് വിളിച്ചോതിക്കൊണ്ട് റഷ്യയുമായുള്ള സുപ്രധാന പ്രതിരോധ കരാറായ ‘റെസിപ്രോക്കല്‍ എക്‌സ്‌ചേഞ്ച് ഓഫ് ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട്’ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ലോകശക്തികള്‍ക്കിടയില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന ശക്തമായ നയതന്ത്ര നീക്കങ്ങളുടെ വിജയമായാണ് ഈ കരാര്‍ വിലയിരുത്തപ്പെടുന്നത്.

മറ്റൊരു വിദേശ രാജ്യത്തിനും നല്‍കാത്ത വിധം, സംഘര്‍ഷ സാഹചര്യങ്ങളില്‍ പോലും ഇരു രാജ്യങ്ങള്‍ക്കും പരസ്പരം സൈനികരെയും യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും വിന്യസിക്കാന്‍ ഈ കരാര്‍ അനുവാദം നല്‍കുന്നു. 3000 സൈനികര്‍, 5 യുദ്ധക്കപ്പലുകള്‍, 10 സൈനിക വിമാനങ്ങള്‍ എന്നിവയെ ഒരേസമയം മറ്റേ രാജ്യത്ത് വിന്യസിക്കാനാകും.

വ്‌ലാഡിവോസ്റ്റോക് മുതല്‍ മുര്‍മാന്‍സ്‌ക് വരെയുള്ള റഷ്യന്‍ തുറമുഖങ്ങളില്‍ ഭാരതത്തിന് പ്രവേശനം ലഭിക്കും. ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടസ്സപ്പെട്ട സാഹചര്യത്തില്‍, റഷ്യയിലെ യമല്‍ ഉപദ്വീപില്‍ നിന്നുള്ള എല്‍.എന്‍.ജി ഇറക്കുമതിക്ക് ഈ പാത വലിയ തുണയാകും. അമേരിക്കയുമായുള്ള ‘ലെമോവ’ കരാറിനേക്കാള്‍ വിശാലമായ അവകാശങ്ങളാണ് റിലോസ് വഴി ഭാരതത്തിന് ലഭിക്കുന്നത്. അമേരിക്കയുമായി സൈനിക വിന്യാസത്തിന് അനുമതിയില്ലാത്തപ്പോള്‍, റഷ്യയുമായി അത് സാധ്യമാകുന്നു എന്നത് ഭാരതത്തിന്റെ തന്ത്രപരമായ സ്വയംഭരണാധികാരത്തിന്റെതെളിവാണ്.

അമേരിക്കയുടെ ഭാഗത്തുനിന്ന് പാകിസ്ഥാനോട് അനുകൂലമായ സമീപനങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ പോലും, റഷ്യയുമായുള്ള ബന്ധം ദൃഢമാക്കാന്‍ ഭാരതത്തിന് സാധിച്ചു. 2025 ഫെബ്രുവരി 18-ന് മോസ്‌കോയില്‍ വെച്ച് ഒപ്പിട്ട കരാര്‍, 2026 ജനുവരി 12-നാണ് ഔദ്യോഗികമായി നിലവില്‍ വന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കിടയിലും റഷ്യന്‍ നിര്‍മ്മിത യുദ്ധോപകരണങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ഈ കരാര്‍ സഹായിക്കും.

ഭാരതത്തിന്റെ ഈ നീക്കം ലോകശക്തികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യന്‍ സമുദ്ര മേഖലയില്‍ റഷ്യയ്‌ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ ഭാരതത്തിന് മേഖലയിലുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. സ്വന്തം സുരക്ഷയിലും ഊര്‍ജ്ജ ആവശ്യങ്ങളിലും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഭാരതം മുന്നോട്ട് പോകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘റിലോസ്’ കരാര്‍.

Tags: RussiaIndiarelose defencepact
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies