"പാർട്ടി ഫണ്ട് പിരിവിൻ്റെ പ്രധാന ഉറവിടം 4 മാസം മുമ്പ് അവർക്ക് നഷ്‌ടമായി; അതിൻ്റെ പേരിലുള്ള ഹാലിളക്കമാണ് ഇന്ന് കാണുന്നത്, നിങ്ങൾ വ്യാജ പ്രചാരണങ്ങൾ നടത്തൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂ"
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പാർട്ടി ഫണ്ട് പിരിവിന്റെ പ്രധാന ഉറവിടം 4 മാസം മുമ്പ് അവർക്ക് നഷ്‌ടമായി; അതിന്റെ പേരിലുള്ള ഹാലിളക്കമാണ് ഇന്ന് കാണുന്നത്, നിങ്ങൾ വ്യാജ പ്രചാരണങ്ങൾ നടത്തൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2026, 08:37 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം കോർപ്പറേഷനിൽ നീണ്ട നാലര പതിറ്റാണ്ട് കാലം  സിപിഎം അഴിമതിയും കൊള്ളയും കയ്യിട്ട് വാരലും ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. എല്ലാ കാലവും കോർപ്പറേഷൻ കയ്യടക്കി വെക്കാൻ പറ്റുമെന്ന ദുർമോഹത്തിലായിരുന്നു കൊളളയും സ്വജനപക്ഷപാതവും അഴിമതിയും ഇവർ നടത്തിയത്.  ബിജെപി കോർപ്പറേഷനറെ സാരഥ്യം ഏറ്റെടുത്തത്  സഖാക്കൾക്ക് ഇപ്പോഴും അംഗീകരിക്കാൻ കഴിയുന്നില്ല.  അഴിമതി വെട്ടിപ്പും പുറത്തു വരുന്നതാണ് അതിനേക്കാൾ അവരെ അലട്ടുന്നത്.  ബിജെപി ഐടി സെൽ സംസ്ഥാന കമ്മിറ്റിയംഗം  മിഥുൻ ബാബു പങ്കുവെച്ച ഫേസ് ബുക്ക് പോസ്റ്റ് വായിച്ചാൽ വി. ശിവൻകുട്ടി അടക്കമുള്ള  ഇടത് നേതാക്കൾ തലസ്ഥാന നഗരിയോട് ചെയ്തത് എന്താണെന്ന് മനസ്സിലാകും..

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

സഖാക്കൾ ഇങ്ങനെ ഓടി നടക്കാൻ കാരണമെന്ത്? സംഗതി അത്ര നിസ്സാരമല്ല!
നീണ്ട 45 വർഷം ചിലർ കൈ അടക്കിപിടിച്ചിരുന്ന ഒരു സാമ്രാജ്യമാണ് തകർന്നത്. കമ്മീഷൻ, അഴിമതി, ബിനാമി ഇടപാടുകൾ, വാടക തട്ടിപ്പ്, കൈക്കൂലി അങ്ങനെ തിരുവനന്തപുരത്തെ പാർട്ടിയുടെ ഫണ്ട് പിരിവിന്റെ പ്രധാന ഉറവിടമാണ് 4 മാസം മുമ്പ് അവർക്ക് നഷ്‌ടമായത്. ആ നഷ്‌ടം ചിലപ്പോൾ വാക്കുകളിൽ പറഞ്ഞാൽ തീരുന്നതല്ല അതിന്റെ പേരിലുള്ള ഹാലിളക്കമാണ് ഇന്ന് കാണുന്നത്.

400 രൂപ വാടക വരുന്ന നിലവിളക്കിന് ഇടത് ഭരണസമിതി വാടക നൽകിയത് 6000 രൂപ ലക്ഷങ്ങളും ആയിരങ്ങളും മാസ വാടക വരുന്ന നഗരത്തിലെ കോർപ്പറേഷന്റെ പല കെട്ടിടങ്ങളും വാടകയ്‌ക്ക് കൊടുക്കുന്നത് ആയിരം രൂപയുടെ താഴെ വിലയിൽ അതിൽ പലതും ബിനാമി ഇടപാടുകൾ. ഇത്തരം കാര്യങ്ങൾ നിലവിലെ ഭരണ സമിതി ദിവസവും കണ്ടത്തി വരുകയാണ്. ഇവ ഇവരെ വല്ലാതെ അസ്വസ്ഥരാക്കുകയാണ്, അത് ചെറുക്കാൻ വേണ്ടിയാണ് ഈ വെപ്രാളങ്ങൾ കാട്ടിക്കൂട്ടുന്നത്.

തിരുവനന്തപുരം മേയർ ഇന്ന് മാധ്യങ്ങൾക്ക് മുന്നിൽ പറഞ്ഞ ചില സത്യങ്ങൾ

തിരുവനന്തപുരം നിവാസികൾ മനസ്സിലാക്കേണ്ട ചിലതുണ്ട്. വരാൻ ഇരിക്കുന്ന 2026 ലെ ഓണക്കാലത്ത് തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലുള്ള പുത്തരിക്കണ്ടം മൈതാനം 2025 ലെ ഇടത് ഭരണസമതി അന്ന് വാടയ്‌ക്ക് നൽകി അതും തുച്ഛമായ തുകയ്‌ക്ക് . എന്നാൽ ഓണക്കാലത്ത് പുത്തരിക്കണ്ടം മൈതാനം പോലുള്ള സ്ഥലം വൻ തുക നൽകി എടുക്കാൻ നിരവധി പേർ ഉണ്ടാക്കും എന്നത് സത്യമാണ്. അപ്പോൾ കോർപ്പറേഷന്റെ നഷ്‌ടം ആരുടെ ലാഭമാണ് എന്നത് നമ്മൾ ഒരോരുത്തരും ചിന്തിക്കേണ്ട ഒന്നാണ്. ഇങ്ങനെ നിരവധി ഇടപാടുകളാണ് വർഷങ്ങളായി ചിലരുടെ കീശ നിക്കാൻ വേണ്ടി മാത്രം തിരുവനന്തപുരത്ത് നടന്നു വരുന്നത്.

കുടിവെള്ള വിതരണം

സംസ്ഥാനത്ത് പ്പൈപുകൾ വഴിയുള്ള കുടിവെള്ള വിതരണം നിയന്ത്രിക്കുന്നത് ആരാണ് ? കേരളാ വാട്ടർ അതോറിറ്റി. മാസാമാസം കാശ് വാങ്ങുന്നത് അതും അവർ തന്നെ. അതിന് പ്രതേക മന്ത്രി, വകുപ്പ്, ബോർഡ്, ഉദ്യോഗസ്ഥർ എന്നീ എല്ലാ സൗകരങ്ങളും. എന്നാൽ പൈപ്പുകൾ വഴി വെള്ളം വന്നില്ല എങ്കിൽ കുറ്റം കോർപ്പറേഷന്റെ… ഏജാതി ക്യാപ്സൂൾ ജനം മണ്ടന്മാർ അല്ല എന്ന് ഇവർക്ക് ഇനിയും പിടിക്കിട്ടിയില്ല അല്ലേ ?

തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം.

മൂന്ന് മാസം മുൻപ് വരെ കോർപ്പറേഷൻ ഭരിച്ചതും 45 വർഷം തുടർച്ചയായി ഇവിടം ഭരിച്ചവർക്കും ഇന്ന് വരെ പറയാൻ കഴിയാത്ത ഒന്നുണ്ട് എവിടെയാണ് ഒരു കേന്ദ്രീകൃതമായ മാലിന്യ സംസ്കരണ പ്ലാൻ്റ് നഗരസഭക്ക് ഉള്ളത് എന്നത്. ഏകദേശം 10 ലക്ഷത്തിന് മുകളിൽ ജനസംഖ്യ ഉള്ള ഒരു സ്ഥലത്ത് അവിടെ ഉണ്ടാകുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാൻ ഒരു സംവിധാനം ഒരുക്കാൻ 45 വർഷം ഭരിച്ചവർക്ക് കഴിഞ്ഞില്ല എന്നാൽ 3 മാസം മുമ്പ് വന്നവർ തിരുവനന്തപുരത്ത് ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞ് കരയുകയാണ് ചിലർ.

സ്ട്രീറ്റ് ലൈറ്റ്

വ്യക്തമായി ഇന്ന് മേയർ ഇതിന് മറുപടി കൊടുത്തിട്ടുണ്ട് പുതിയ ഭരണ സമിതി നിലവിൽ വന്ന ശേഷം പുതിയ ടൈൻ്റർ വിളിക്കാൻ സമയം കിട്ടിയിട്ടില്ല ബഡ്ജറ്റ് കഴിഞ്ഞ് നിലവിൽ കേരളത്തിൽ പെരുമാറ്റ ചട്ടം നിലവിൽ ഉള്ള സമയമാണ് ഇനി മെയ് 4 ന് ശേഷം മാത്രമേ ഭരണപരമായ തീരുമാനങ്ങളിൽ നടപടികൾ എടുക്കാൻ സാധ്യമാകു അത് കഴിഞ്ഞ ഉടൻ തന്നെ കോർപ്പറേഷന്റെ കീഴിൽ വരുന്ന തെരുവുകൾ പ്രവർത്തന സജ്ജമായി മാറ്റാനുള്ള നടപടികൾ സ്വീകരിക്കും എന്ന്. അപ്പോളും ചില ചോദ്യങ്ങൾ
കേരള സർക്കാരിന്റെ കിഴിലെ വിനോദസഞ്ചാര വകുപ്പിന്റെ കീഴിലെ വിളക്കുകൾ കത്തിക്കാൻ മേയർ വരണോ ? അതോ അത് ആ വകുപ്പ് പരാജയമാണോ?
കേരള സർക്കാരിന്റെ കിഴിലെ പല വകുപ്പുകൾ സ്ഥാപിച്ച വഴിവിളക്കുകൾ കത്തിക്കാൻ മേയർ വരണോ ?

എന്നാൽ ഇതിനൊന്നും മറുപടി കാണില്ല ഓരോ അഴിമതിയായി പുറത്തുവരുന്നുണ്ട്, അത് ചിലർക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല എന്നതാണ് ഈ വെപ്രാളങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നത്. നിങ്ങൾ വ്യാജപ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂ.

Tags: CPIMThiruvananthapuram CorporationAdv V V Rajesh
ShareTweetSendShare

More News from this section

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

Latest News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies