രാജ്യപുരോഗതിക്കായി കൂടുതല്‍ വനിതകള്‍ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നു വരണം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യപുരോഗതിക്കായി കൂടുതല്‍ വനിതകള്‍ രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നു വരണം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2026, 08:22 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഷ്ണുപൂരിലും പുരുലിയയിലും നടന്ന കൂറ്റന്‍ ജനമുന്നേറ്റ റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യപുരോഗതിക്കായി കൂടുതല്‍ വനിതകള്‍ രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നു വരണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, വനിതാ സംവരണ ബില്ലിനെച്ചൊല്ലി പ്രതിപക്ഷത്തിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു.

2029-ല്‍ രാജ്യത്ത് വനിതാ സംവരണം നടപ്പിലാക്കുന്നത് അട്ടിമറിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും കൈകോര്‍ത്ത് ഗൂഢാലോചന നടത്തുകയാണെന്ന് മോദി ആരോപിച്ചു. സ്ത്രീ ശാക്തീകരണത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും, വികസന വിരുദ്ധരായ ഇത്തരം കക്ഷികളെ ജനങ്ങള്‍ വോട്ടിലൂടെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃണമൂല്‍ കോണ്‍ഗ്രസിന്റേത് ആദിവാസി വിരുദ്ധ നിലപാടാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയുടെ പ്രഥമ ഗോത്രവര്‍ഗ്ഗ രാഷ്‌ട്രപതിയായി ദ്രൗപതി മുര്‍മു മത്സരിച്ചപ്പോള്‍ അവര്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ തൃണമൂല്‍ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. ബംഗാളില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിലൂടെ യഥാര്‍ത്ഥ അര്‍ഹരായ ആദിവാസികളെയും പിന്നാക്കക്കാരെയും സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് മോദി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് സംസ്ഥാനത്തെ ഭരണമെന്നും അദ്ദേഹം ആരോപിച്ചു.

പുരുലിയയില്‍ നടന്ന റാലിയില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെ പ്രധാനമന്ത്രി കടന്നാക്രമിച്ചു. തൃണമൂലിന്റെ ‘മഹാ ജംഗിള്‍രാജ്’ കാരണം ബംഗാളില്‍ അഴിമതിയും അതിക്രമങ്ങളും സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. വികസന പദ്ധതികള്‍ ആദിവാസി മേഖലകളില്‍ എത്തുന്നില്ല. എന്നാല്‍ റാലികളിലെ ഈ വന്‍ ജനപങ്കാളിത്തം തൃണമൂല്‍ സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്നതിന്റെ തെളിവാണ്. ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം വികസനത്തിലൂടെ തിരിച്ചുനല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. ബംഗാളിലെ രാഷ്‌ട്രീയ സാഹചര്യം മാറിമറിയുകയാണെന്നും അഴിമതിക്കും പ്രീണനത്തിനുമെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ ബിജെപിക്കൊപ്പം അണിനിരക്കുന്നുവെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.

Tags: Narendra ModiElectionbengal
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies