ഭീകരതയുടെ വിത്തുപാകുന്നവര്‍ക്ക് ഇനി തുള്ളിനീരില്ല; സിന്ധു നദീജല കരാറില്‍ പാകിസ്താന്റെ മുനയൊടിച്ച് ഇന്ത്യ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരതയുടെ വിത്തുപാകുന്നവര്‍ക്ക് ഇനി തുള്ളിനീരില്ല; സിന്ധു നദീജല കരാറില്‍ പാകിസ്താന്റെ മുനയൊടിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 02:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഭീകരവാദത്തെ ഭരണകൂട നയമായി കൊണ്ടുനടക്കുന്ന പാകിസ്താന്, സിന്ധു നദീജല കരാറിലൂടെ ഇന്ത്യ നല്‍കിപ്പോന്ന ദാനങ്ങള്‍ അവസാനിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാകുന്നു. 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ‘രക്തവും ജലവും ഒരേസമയം ഒഴുകില്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ക്കശമായ പ്രഖ്യാപനം നടപ്പിലായതോടെ ഇസ്ലാമാബാദ് അക്ഷരാര്‍ത്ഥത്തില്‍ മുട്ടുമടക്കിയിരിക്കുകയാണ്.

പഹല്‍ഗാമിലെ നിഷ്‌കളങ്കരായ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ പാക് ഭീകരതയ്‌ക്ക് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ നയതന്ത്ര തിരിച്ചടിയായിരുന്നു ജലലഭ്യത തടയല്‍. പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ജലമാണ് ഇന്ത്യയുടെ ഔദാര്യമായി പാകിസ്താന്‍ അനുഭവിച്ചിരുന്നത്. എന്നാല്‍ ഭാരതത്തിന്റെ അന്നം മുട്ടിക്കാനും ജനങ്ങളെ കൊന്നൊടുക്കാനും ശ്രമിക്കുന്നവര്‍ക്ക് ഇനി ഇന്ത്യയുടെ ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്ന ദേശീയവാദി നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു.

തങ്ങള്‍ സമാധാനപ്രിയരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇറാന്‍-അമേരിക്ക ചര്‍ച്ചകളില്‍ മധ്യസ്ഥത ചമയുന്ന പാകിസ്താന്റെ ഇരട്ടത്താപ്പ് ഇന്ത്യ തുറന്നുകാട്ടി. ബ്രിട്ടീഷ് തിങ്ക് ടാങ്കായ ചാതം ഹൗസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ പാകിസ്താനെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ഭീകരാക്രമണത്തെ ‘സായുധ പോരാട്ടം’ എന്ന് വിശേഷിപ്പിച്ച ചാതം ഹൗസിന്റെ നിലപാട് പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പാണെന്ന് മുന്‍ നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ‘കരാറിനെക്കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് മനുഷ്യജീവന്റെ വില മനസ്സിലാക്കാന്‍ പാകിസ്താന്‍ തയ്യാറാകണം.’എന്ന് യുഎസ് പ്രതിനിധിയായ പി ഹരീഷ് പറയുന്നു.

സിന്ധു നദീതടത്തിലെ ജലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ അണക്കെട്ടുകളുടെ നിര്‍മ്മാണം ഇന്ത്യ പൂര്‍ത്തിയാക്കി വരികയാണ്. പാക് മാധ്യമങ്ങള്‍ ‘ജലത്തെ ആയുധമാക്കുന്നു’ എന്ന് വിലപിക്കുമ്പോഴും, സ്വന്തം പൗരന്മാരുടെ രക്തത്തിന് വില പറയുന്ന ഒരു ഒത്തുതീര്‍പ്പിനും ഭാരതം തയ്യാറല്ല എന്ന ശക്തമായ സന്ദേശമാണ് ആഗോളതലത്തില്‍ നല്‍കുന്നത്. ഭീകരതയുടെ വേരറുക്കാതെ ഇനി പാകിസ്താന് ഔദാര്യങ്ങളില്ലെന്ന മോദി സര്‍ക്കാരിന്റെ നിലപാട് ഇന്ത്യയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ വിജയമായി വിലയിരുത്തപ്പെടുന്നു.

Tags: IndiaPakisthansindhu river issue
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies