അമൃത് ഭാരത് പദ്ധതി: ഒഡീഷയിലെ ബ്രഹ്‌മപൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കാന്‍ 300 കോടി; നിര്‍മ്മാണ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃത് ഭാരത് പദ്ധതി: ഒഡീഷയിലെ ബ്രഹ്‌മപൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കാന്‍ 300 കോടി; നിര്‍മ്മാണ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 05:15 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വര്‍: ഒഡീഷയിലെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ ബ്രഹ്‌മപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ ‘അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി’ പ്രകാരമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദക്ഷിണ ഒഡീഷയിലെ പ്രധാന റെയില്‍ ഹബ്ബായ ഇവിടെ നിലവില്‍ പ്രതിദിനം 162-ലധികം ട്രെയിനുകളും 25,000-ഓളം യാത്രക്കാരുമാണ് എത്തുന്നത്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ കീഴിലുള്ള ഖുര്‍ദ റോഡ് ഡിവിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 300 കോടി രൂപ റെയില്‍വേ അനുവദിച്ചു. ഘട്ടം ഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക.

ട്രെയിനുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് പുതിയ റെയില്‍വേ ലൈനുകളും നാല് പുതിയ പ്ലാറ്റ്ഫോമുകളും സ്റ്റേഷനില്‍ നിര്‍മ്മിക്കും. രണ്ടാമത്തെ പ്രവേശന കവാടത്തിന് സമീപം പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കും. ഇതിനായി നിലവിലുള്ള ക്വാര്‍ട്ടേഴ്‌സുകളും സര്‍വീസ് കെട്ടിടങ്ങളും മാറ്റിസ്ഥാപിക്കും. നിലവിലുള്ള പ്ലാറ്റ്ഫോമുകളുടെ തറയും മേല്‍ക്കൂരയും നവീകരിക്കും. ട്രെയിനുകളില്‍ വേഗത്തില്‍ വെള്ളം നിറയ്‌ക്കാനുള്ള ക്വിക്ക് വാട്ടറിംഗ് സിസ്റ്റം സ്ഥാപിക്കും.

പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിപുലമായ പാസഞ്ചര്‍ മൂവ്മെന്റ് സിസ്റ്റവും ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സജ്ജമാക്കും. നിലവിലുള്ള നടപ്പാലം നീട്ടുകയും ചെയ്യും. ഭിന്നശേഷിക്കാര്‍ക്കായി ടാക്‌റ്റൈല്‍ പാതകളും പ്രത്യേക സൗകര്യങ്ങളും സ്റ്റേഷനിലുടനീളം ഒരുക്കും. സ്റ്റേഷന്റെ ഇരുവശങ്ങളിലുമുള്ള റോഡുകള്‍ വീതികൂട്ടുകയും നടപ്പാതകള്‍, ഡ്രെയിനേജ് സംവിധാനം, ലാന്‍ഡ്സ്‌കേപ്പിംഗ് എന്നിവ വികസിപ്പിക്കുകയും ചെയ്യും. രണ്ടാം പ്രവേശന കവാടത്തിന്റെ പണി പുരോഗമിക്കുകയാണ്.

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി സിസിടിവി ക്യാമറകള്‍, ലഗേജ് സ്‌കാനറുകള്‍ എന്നിവ സ്ഥാപിക്കും. കൂടാതെ ഒഡിയ, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലുള്ള ഇന്‍ഫര്‍മേഷന്‍ സൈനേജുകളും ഡിജിറ്റല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും സ്റ്റേഷനില്‍ സജ്ജമാക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കിഴക്കന്‍ തീരത്തെ ഏറ്റവും മികച്ച സ്റ്റേഷനുകളിലൊന്നായി ബ്രഹ്‌മപൂര്‍ മാറും.

Tags: ODISHAbrahmapur stationupgraderailway sanction300 crore
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies