ബഹിരാകാശത്തേക്ക് ഇനി സാധാരണക്കാരും; യാത്രികരുടെ പട്ടിക വിപുലീകരിക്കാന്‍ ഐ.എസ്.ആര്‍.ഒ.
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശത്തേക്ക് ഇനി സാധാരണക്കാരും; യാത്രികരുടെ പട്ടിക വിപുലീകരിക്കാന്‍ ഐ.എസ്.ആര്‍.ഒ.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 05:47 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകരാന്‍ സൈനികര്‍ക്കൊപ്പം ഇനി സാധാരണ പൗരന്മാരും അണിചേരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ വരാനിരിക്കുന്ന ദൗത്യങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും അവസരം നല്‍കാന്‍ ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്ന പ്രത്യേക സമിതി ശുപാര്‍ശ ചെയ്തു. കേവലം പൈലറ്റുമാരെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ നിന്ന് മാറി വൈവിധ്യമാര്‍ന്ന തൊഴില്‍ പശ്ചാത്തലമുള്ളവരെ ബഹിരാകാശത്തേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ബഹിരാകാശ യാത്രികരുടെ പരിശീലനത്തിനായുള്ള രണ്ടാം ബാച്ചില്‍ പത്തുപേരെയാണ് ഉള്‍പ്പെടുത്തുക. വ്യോമസേനയില്‍ നിന്നുള്ള 6 മിഷ്യന്‍ പൈലറ്റുമാര്‍ (ഇത്തവണ കോംബാറ്റ് ഹെലിക്കോപ്റ്റര്‍ പൈലറ്റുമാരെയും പരിഗണിച്ചേക്കും). ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതംഎന്നീ മേഖലകളില്‍ നിന്നുള്ള 4 പ്രഗത്ഭരെക്കൂടി പരിഗണിക്കും. ബഹിരാകാശ വിനോദസഞ്ചാരത്തിനപ്പുറം കൃത്യമായ ശാസ്ത്രീയ ലക്ഷ്യങ്ങളാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.

ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അവിടെ പരീക്ഷണങ്ങള്‍ നടത്താനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പ്രത്യേക വൈദഗ്ധ്യമുള്ള ഗവേഷകരുടെ സേവനം അനിവാര്യമാണ്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ സുരക്ഷ മുന്‍നിര്‍ത്തി വ്യോമസേനാ പൈലറ്റുമാര്‍ തന്നെയാകും യാത്ര തിരിക്കുക. എന്നാല്‍ നാലാമത്തെ ഗഗന്‍യാന്‍ ദൗത്യം മുതല്‍ സിവിലിയന്‍ യാത്രക്കാരെ ഉള്‍പ്പെടുത്തിയേക്കും.

ഭാവിയില്‍ പ്രതിവര്‍ഷം രണ്ട് മനുഷ്യസഹിത ദൗത്യങ്ങള്‍ എന്ന നിലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഐ.എസ്.ആര്‍.ഒ. പദ്ധതിയിടുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്രികരുടെ എണ്ണം 40 വരെയായി ഉയര്‍ത്തും. ഏഴാം ദൗത്യം മുതല്‍ ക്രൂ മോഡ്യൂളില്‍ യാത്രക്കാരുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്നായി വര്‍ദ്ധിപ്പിക്കും. മൂന്നാം ബാച്ചില്‍ 10 സിവിലിയന്‍ വിദഗ്ധരെയും വെറും 2 മിഷന്‍ പൈലറ്റുമാരെയും ഉള്‍പ്പെടുത്തി സിവിലിയന്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും.

മനുഷ്യരെ വഹിക്കുന്ന വിക്ഷേപണ വാഹനത്തിന്റെ സാങ്കേതികവിദ്യ വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭ്യമാകാത്ത സാഹചര്യത്തില്‍, ഇന്ത്യ സ്വന്തം നിലയ്‌ക്ക് ഇവ വികസിപ്പിച്ചെടുക്കുകയാണെന്ന് മുന്‍ ഐ.എസ്.ആര്‍.ഒ. മേധാവി എസ്. സോമനാഥ് വ്യക്തമാക്കിയിരുന്നു. പുതിയ ബാച്ചിന്റെ തിരഞ്ഞെടുപ്പ് മുതല്‍ പരിശീലനം വരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം നാലര വര്‍ഷം വേണ്ടിവരും.

Tags: isrocivilian space travel
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies