ഭീകരവാദികളെ പിന്തുണയ്ക്കുന്ന പാർട്ടി: കർണാടകയിലെ 'ആന്റി നാഷണൽ കോൺഗ്രസ്' സർക്കാരിനെതിരെ ബിജെപി; കേരളത്തിൽ ഹമാസിന് വേദിയൊരുക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നത് പോലെ ഉമർ ഖാലിദിനെ മഹത്വവക്കരിക്കാൻ ശ്രമം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദികളെ പിന്തുണയ്‌ക്കുന്ന പാർട്ടി: കർണാടകയിലെ ‘ആന്റി നാഷണൽ കോൺഗ്രസ്’ സർക്കാരിനെതിരെ ബിജെപി; കേരളത്തിൽ ഹമാസിന് വേദിയൊരുക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നത് പോലെ ഉമർ ഖാലിദിനെ മഹത്വവക്കരിക്കാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2026, 04:33 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: ഡൽഹി കലാപക്കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പ്രതിയായ ഉമർ ഖാലിദിന് കർണാടകയിലെ കോൺഗ്രസ് സർക്കാർ സംരക്ഷണമൊരുക്കുന്നതായി ബിജെപി. ഉമർ ഖാലിദിനെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള പൊതുപരിപാടിക്ക് ബെംഗളൂരുവിൽ അനുമതി നൽകിയതിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി നേതൃത്വം രംഗത്തെത്തി.

ഉമർ ഖാലിദ് ആൻഡ് ഹിസ് വേൾഡ്’ എന്ന പുസ്തകത്തിലെ ഭാഗങ്ങൾ വായിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയാണ് വിവാദത്തിലെത്തിയത്. പരിപാടിയിൽ രാജ്യവിരുദ്ധ നിലപാടുകൾ ചർച്ച ചെയ്യപ്പെടുമെന്നാരോപിച്ച് ബിജെപി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പൗരന്മാരുടെ എതിർപ്പുകൾ അവഗണിച്ച് പ്രാദേശിക അധികാരികൾ പരിപാടിക്ക് അനുമതി നൽകിയെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല കുറ്റപ്പെടുത്തി.

കോൺഗ്രസിനെ ‘ആന്റി നാഷണൽ കോൺഗ്രസ്’ എന്ന് വിശേഷിപ്പിച്ചാണ് ബിജെപി വിമർശനം കടുപ്പിച്ചത്. യുഎപിഎ പ്രകാരം കുറ്റം ചുമത്തപ്പെട്ട, സുപ്രീം കോടതി പലതവണ ജാമ്യം നിഷേധിച്ച ഒരാളെ മഹത്വവൽക്കരിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഒസാമ ബിൻ ലാദനെ ‘ജി’ എന്നും ഹാഫിസ് സയീദിനെ ‘സഹാബ്’ എന്നും വിളിക്കുന്നവരാണ് കോൺഗ്രസുകാർ. രാജ്യവിരുദ്ധ ശക്തികൾക്ക് തണലേകുന്ന കോൺഗ്രസ്, പ്രധാനമന്ത്രി മോദിയെ ഭീകരനെന്ന് വിളിക്കുന്നു,” പൂനവല്ല പറഞ്ഞു. കേരളത്തിൽ ഹമാസിന് വേദിയൊരുക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നത് പോലെയാണ് കർണാടകയിൽ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020-ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഉമർ ഖാലിദെന്ന് ബിജെപി ചൂണ്ടിക്കാട്ടി. 53 പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തിൽ ഖാലിദിനെതിരെ ചുമത്തിയ ആരോപണങ്ങൾ വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി അദ്ദേഹത്തിന്റെ ജാമ്യഹർജി തള്ളിയത്. ഉമർ ഖാലിദിനെ പിന്തുണയ്‌ക്കുന്നതിലൂടെ കോൺഗ്രസ് അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

Tags: CongressBJPuapaUmmer Khalid
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies