ദീദി വീഴും മോദി വാഴും: ബംഗാളിൽ ഇനി താമരക്കാലം: ബംഗാൾ ഇത്തവണ ബിജെപി പിടിക്കുമെന്ന് പ്രധാന എക്സിറ്റ് പോൾ ഫലങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീദി വീഴും മോദി വാഴും: ബംഗാളിൽ ഇനി താമരക്കാലം: ബംഗാൾ ഇത്തവണ ബിജെപി പിടിക്കുമെന്ന് പ്രധാന എക്സിറ്റ് പോൾ ഫലങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2026, 11:12 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കൊത്ത: ബംഗാളില്‍ മമത ബാനര്‍ജിയ്‌ക്ക് തുടര്‍ഭരണം കിട്ടില്ലെന്നും ബിജെപി അധികാരത്തിലെത്തുമെന്നും പ്രധാന എക്സിറ്റ് പോള്‍ സർവേഫലങ്ങള്‍ പ്രവചിക്കുന്നു.മൂന്ന് തവണ തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച മമതയ്‌ക്ക് നാലാമതും ഭരണത്തുടര്‍ച്ച കിട്ടില്ലെന്ന് സര്‍വ്വേകള്‍ പറയുന്നു. മമതയ്‌ക്ക് സ്വാധീനമുള്ള മേഖലകളില്‍ വരെ ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ബിജെപിയുടെ ബംഗാളിലെ ജനകീയ നേതാവായ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം.

മാട്രിസ്, പ്രജാപോള്‍, പി-മാര്‍ക്, പോള്‍ ഡയറി എന്നീ എക്സിറ്റ് പോളുകളാണ് ബിജെപി ഭരണത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. വികസനം മുരടിച്ച ബംഗാളിന് ബിജെപി വാഗ്ദാനം ചെയ്ത വികസനമെന്ന മുദ്രാവാക്യം ബംഗാളിലെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ബംഗാളില്‍ ഫലം കാണുമെന്ന് തന്നെ ഈ എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

പിമാര്‍ക് സര്‍വ്വേ പ്രകാരം ആകെയുള്ള 294 സീറ്റുകളില്‍ ബിജെപി 150 മുതല്‍ 175 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുന്നു. പ്രജാ പോള്‍ ആകട്ടെ ബിജെപിയ്‌ക്ക് 193 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പറയുന്നത്.

മാട്രിസ് എക്സിറ്റ് പോളാകട്ടെ ബിജെപിയ്‌ക്ക് 146 മുതല്‍ 161 വരെ സീറ്റുകള്‍ ആണ് പ്രവചിക്കുന്നത്. മമതയ്‌ക്ക് 125 മുതല്‍ 140 സീറ്റുകള്‍ വരെയാണ് മാട്രിസ് കണക്കുകള്‍ പറയുന്നത്.

തൃണമൂൽ കോൺ​ഗ്രസും ബിജെപിയും ഇടത് പാർട്ടികളും കോൺ​ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ചതുഷ്കോണ മത്സരത്തിനാണ് ബം​ഗാൾ ഇത്തവണ സാക്ഷ്യം വഹിച്ചത്. ഇടതുപക്ഷം ബം​ഗാളിൽ ഒറ്റയ്‌ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതുപക്ഷവുമായുള്ള സഖ്യം ഉപേക്ഷിച്ച് കോൺ​ഗ്രസും ഇത്തവണ ഒറ്റയ്‌ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.പശ്ചിമ ബം​ഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേയ്‌ക്ക് ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

Tags: west bengalTMC
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies