കുത്തിയതോട്: വിവാഹിതയായ യുവതിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമയെ പോലീസ് പിടികൂടി. പാണാവള്ളി പഞ്ചായത്ത് കൂടാക്കളച്ചിറ വീട്ടില്‍ വിഷ്ണുവിനെയാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, വിവാഹ വാഗ്ദാനം നല്‍കി ഇവരെ വശത്താക്കുകയായിരുന്നു.
തുടര്‍ന്ന് കാറില്‍ റിസോര്‍ട്ടിലെത്തിച്ച ശേഷം പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു എന്നതാണ് കേസ്. ഈ സമയത്ത് മൊബൈല്‍ ഫോണില്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തുകയും ചെയ്തു. പകര്‍ത്തിയ ദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടര്‍ന്നുള്ള പീഡനം. 2023 മുതല്‍ 2026 വരെയുള്ള മൂന്ന് വര്‍ഷത്തോളം പ്രതി പലയിടങ്ങളിലായി എത്തിച്ച് പീഡനം തുടര്‍ന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
ഭീഷണി സഹിക്കവയ്യാതെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പിടിയിലായ വിഷ്ണുവിനെ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും മറ്റ് തെളിവുകള്‍ ശേഖരിക്കുകയാണെന്നും പോലീസ് അറിയിച്ചു. പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും.















