ലഡാക്കില്‍ ക്ഷീരവിപ്ലവത്തിന് തുടക്കം: കാര്‍ഗിലില്‍ പാല്‍ പ്ലാന്റിന് അമിത് ഷാ ശിലാസ്ഥാപനം നടത്തി; ലേയില്‍ 50,000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് വരുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഡാക്കില്‍ ക്ഷീരവിപ്ലവത്തിന് തുടക്കം: കാര്‍ഗിലില്‍ പാല്‍ പ്ലാന്റിന് അമിത് ഷാ ശിലാസ്ഥാപനം നടത്തി; ലേയില്‍ 50,000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 08:37 pm IST
Facebook
Twitter
WhatsAppTelegram

ലേ: ലഡാക്കിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ക്ഷീരവികസന പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ലേയില്‍ പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള അത്യാധുനിക പ്ലാന്റ് ഉടന്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കാര്‍ഗിലില്‍ 25 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 10,000 ലിറ്റര്‍ ശേഷിയുള്ള ഡയറി പ്ലാന്റിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലഡാക്കിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹകരണ മാതൃകയിലുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. 70 കോടി രൂപ മുതല്‍മുടക്കിലാണ് ലേയിലെ പുതിയ പ്ലാന്റ് വിഭാവനം ചെയ്തിരിക്കുന്നത്. ലേയില്‍ നിലവിലുള്ള പ്ലാന്റുകളില്‍ പനീര്‍, തൈര് എന്നിവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ യൂണിറ്റുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പാലിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് നേരിട്ടെത്തുന്ന മൊബൈല്‍ പാല്‍ പരിശോധനാ ലാബുകള്‍ അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്തു.

പാലളക്കുന്നതിലും പണമിടപാടുകളിലും കൃത്യത ഉറപ്പാക്കാന്‍ ‘ഓട്ടോമേറ്റഡ് മില്‍ക്ക് കളക്ഷന്‍ സിസ്റ്റം’ എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. കാര്‍ഗിലില്‍ സ്ഥാപിക്കുന്ന 10,000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് പരിസ്ഥിതി സൗഹൃദമായ 350 കിലോവാട്ട് സൗരോര്‍ജ്ജ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുക. നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലഡാക്കിലെ പശമിന, ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍, തേന്‍ എന്നിവയുടെ വിപണനത്തിനായി വരും ദിവസങ്ങളില്‍ കൂടുതല്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഡാക്കിലെ പാല്‍ ഉല്‍പ്പാദകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണിയും ന്യായമായ വിലയും ഉറപ്പാക്കാന്‍ ‘മദര്‍ ഡയറി’യുമായുള്ള പങ്കാളിത്തം സഹായിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ലഡാക്കിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Tags: Amith shale ladakhdairy expansion
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies