ചാബഹാറില്‍ ഇന്ത്യയുടെ 'പ്ലാന്‍ ബി'; പിന്മാറ്റമില്ല, തന്ത്രപരമായ ചുവടുമാറ്റം മാത്രമെന്ന് മോദി സര്‍ക്കാര്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാബഹാറില്‍ ഇന്ത്യയുടെ ‘പ്ലാന്‍ ബി’; പിന്മാറ്റമില്ല, തന്ത്രപരമായ ചുവടുമാറ്റം മാത്രമെന്ന് മോദി സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 02:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇറാന്റെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖ പദ്ധതിയില്‍ നിന്ന് ഇന്ത്യ പിന്മാറുന്നു എന്ന പ്രചാരണങ്ങള്‍ക്ക് വിരാമം. അമേരിക്കന്‍ ഉപരോധവും ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും, പദ്ധതിയോടുള്ള താല്‍പ്പര്യം ഇന്ത്യ ആവര്‍ത്തിച്ചു. നേരിട്ടുള്ള ഇടപെടലിന് പകരം ‘ടാക്റ്റിക്കല്‍ പ്രാഗ്മാറ്റിസം’ എന്ന പുതിയ ശൈലിയിലൂടെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഡല്‍ഹിയുടെ തീരുമാനം.

അമേരിക്കന്‍ ഉപരോധം കടുക്കുന്ന സാഹചര്യത്തില്‍, തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല താല്‍ക്കാലികമായി ഒരു ഇറാനിയന്‍ ഏജന്‍സിക്ക് കൈമാറാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതിലൂടെ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചില്‍ തട്ടാതെ തന്നെ പദ്ധതി നിലനിര്‍ത്താം. ഇന്ത്യ വാങ്ങിയ 120 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ക്രെയിനുകളും മറ്റ് ഉപകരണങ്ങളും ഇറാനിയന്‍ ഏജന്‍സിക്ക് ‘ലീസ്’ അടിസ്ഥാനത്തില്‍ നല്‍കും. ഇത് ഉടമസ്ഥാവകാശം ഇന്ത്യയില്‍ തന്നെ നിലനില്‍ക്കാന്‍ സഹായിക്കും. രാജ്യാന്തര സാഹചര്യം മെച്ചപ്പെടുമ്പോള്‍ ഇന്ത്യ നേരിട്ട് നിയന്ത്രണം ഏറ്റെടുക്കും എന്നിവയാണ് പ്രധാന നേട്ടങ്ങള്‍.

പാകിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും ചരക്കെത്തിക്കാനുള്ള ഏക കവാടമാണ് ചാബഹാര്‍. ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ നിര്‍മ്മിച്ച ഗ്വാദര്‍ തുറമുഖത്തെ പ്രതിരോധിക്കാന്‍ ചാബഹാറിലെ ഇന്ത്യന്‍ സാന്നിധ്യം അത്യാവശ്യമാണ്. റഷ്യയുമായും യൂറോപ്പുമായും ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോറിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികൂടിയാണിത്.

കേന്ദ്ര ബജറ്റില്‍ ചാബഹാറിനായി പ്രത്യേകം തുക വകയിരുത്താതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, അമേരിക്കയുടെ കര്‍ശന നിരീക്ഷണത്തില്‍ നിന്ന് പദ്ധതിയെ മാറ്റിനിര്‍ത്താനുള്ള ‘പ്ലാന്‍ ബി’യുടെ ഭാഗമാണ് ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതൊരു മടക്കയാത്രയല്ല, മറിച്ച് അതീവ ജാഗ്രതയോടെയുള്ള ചുവടുവെപ്പാണ്. ഇന്ത്യയുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ക്ക് ചാബഹാര്‍ അനിവാര്യമാണെന്ന ബോധ്യം വിദേശകാര്യ മന്ത്രാലയത്തിനുണ്ട്.’ – വിദേശകാര്യ വിദഗ്ധര്‍.

അമേരിക്കന്‍ ഭരണകൂടവുമായി രഹസ്യ ചര്‍ച്ചകള്‍ തുടരുന്നതിനൊപ്പം തന്നെ ഇറാനുമായുള്ള ബന്ധം വഷളാകാതിരിക്കാനും ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. ചുരുക്കത്തില്‍, ചാബഹാര്‍ പദ്ധതിയില്‍ നിന്ന് ഇന്ത്യ കൈവിടുകയല്ല, മറിച്ച് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ തന്ത്രം മാറ്റുക മാത്രമാണ് ചെയ്യുന്നത്.

Tags: Narendra ModiIRAN
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies