'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട'; ജാമിയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാര്‍ത്ഥികള്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട’; ജാമിയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാര്‍ത്ഥികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 03:12 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗര്‍: ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ പരാമര്‍ശങ്ങളെ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ പരമാധികാരമുള്ളതാണെന്നും അതില്‍ ബാഹ്യ ഇടപെടലുകള്‍ അനുവദിക്കില്ലെന്നും സംഘടന വ്യക്തമാക്കി. പാകിസ്ഥാന്റെ പ്രതികരണം തികച്ചും അനാവശ്യവും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റവുമാണെന്ന് അസോസിയേഷന്‍ നാഷണല്‍ കണ്‍വീനര്‍ നാസിര്‍ ഖുഹാമി പ്രസ്താവനയില്‍ പറഞ്ഞു.

‘ഇത് പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്. ഇന്ത്യന്‍ സര്‍വ്വകലാശാലകളിലോ ജനാധിപത്യ സ്ഥാപനങ്ങളിലോ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ പാകിസ്ഥാന് യാതൊരു അവകാശവുമില്ല. ഇന്ത്യയുടെ കാര്യങ്ങളില്‍ മൂക്ക് മുറിക്കാന്‍ പാകിസ്ഥാന്‍ വരേണ്ടതില്ല,’ അദ്ദേഹം പറഞ്ഞു. ജാമിയ മിലിയ കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനമല്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും കേന്ദ്രമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. സര്‍വ്വകലാശാലയിലെ സംഭവങ്ങളെ അന്താരാഷ്‌ട്രവല്‍ക്കരിക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണ്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. അത്തരം സംവാദങ്ങളും വിയോജിപ്പുകളും ഒരു ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഭാഗമാണ്. ഇവ രാഷ്‌ട്രീയമായും ഭരണഘടനാപരമായും പരിഹരിക്കാന്‍ ഇന്ത്യയ്‌ക്ക് അറിയാമെന്നും ഖുഹാമി കൂട്ടിചേര്‍ത്തു. അവകാശങ്ങളെക്കുറിച്ചോ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചോ അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ക്ലാസുകള്‍ ഇന്ത്യയ്‌ക്ക് ആവശ്യമില്ലെന്ന് സംഘടനയുടെ ജാമിയ യൂണിറ്റ് പ്രസിഡന്റ് ഷെരീഫ് ഖാന്‍ പറഞ്ഞു. ഇന്ത്യയില്‍ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും സജീവമായ സിവില്‍ സൊസൈറ്റിയും ഉണ്ടെന്നും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഇവിടെ കൃത്യമായ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി വിദേശ രാജ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ മുതിരുന്നതിന് മുന്‍പ് പാകിസ്ഥാന്‍ സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ജെ.കെ.എസ്.എ ആവശ്യപ്പെട്ടു. ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യപ്പെടാന്‍ ആരെയും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥി സംഘടന.

Tags: IndiaPakisthanjamia milia remarksstudent union
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies