ജമീല വധക്കേസ്: അമ്മയ്ക്കായി കാൽനൂറ്റാണ്ട്; ഒടുവിൽ നീതി! മക്കൾ നടത്തിയ 25 വർഷത്തെ പോരാട്ടത്തിൽ ഉമ്മയെ കൊന്ന പിതാവ് പിടിയിൽ
Thursday, June 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജമീല വധക്കേസ്: അമ്മയ്‌ക്കായി കാൽനൂറ്റാണ്ട്; ഒടുവിൽ നീതി! മക്കൾ നടത്തിയ 25 വർഷത്തെ പോരാട്ടത്തിൽ ഉമ്മയെ കൊന്ന പിതാവ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2026, 10:35 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കാൽനൂറ്റാണ്ട് നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജമീല വധക്കേസിൽ പ്രതിയായ ഭർത്താവ് പിടിയിൽ. 2001-ൽ കോഴിക്കോട് ഇടച്ചേരിയിൽ നടന്ന ക്രൂരമായ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഹമീദിനെയാണ് കാസർകോട് ആദൂരിൽ നിന്ന് പിടികൂടിയത്. അമ്മയുടെ കൊലപാതകിക്ക് ശിക്ഷ വാങ്ങിനൽകാൻ മക്കൾ നടത്തിയ 25 വർഷത്തെ പോരാട്ടമാണ് ഒടുവിൽ വിജയത്തിലെത്തിയത്.

​2001 സെപ്റ്റംബർ 8-നായിരുന്നു കേരളത്തെ നടുക്കിയ ആ കൊലപാതകം. പുലർച്ചെ നിസ്കാരപ്പായയിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ജമീലയെ കണ്ടെത്തിയത്. പത്രം വിതരണം ചെയ്യാൻ പോയി തിരിച്ചെത്തിയ മൂന്നാം ക്ലാസുകാരനായ മകനാണ് ഉമ്മയെ അബോധാവസ്ഥയിൽ കണ്ടത്. മകന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഹമീദ്, നാട്ടുകാരെ വിശ്വസിപ്പിക്കാൻ സിനിമയെ വെല്ലുന്ന രീതിയിൽ പൊട്ടിക്കരഞ്ഞ് അഭിനയിച്ചു.
​എന്നാൽ, മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ഡോക്ടർമാർ സൂചന നൽകിയതോടെ ഹമീദിന്റെ ഭാവം മാറി. പോലീസ് സ്ഥലത്തെത്തുന്നതിന് തൊട്ടുമുമ്പ് ഒളിവിൽ പോയ ഇയാൾക്കായി പിന്നീട് നീണ്ട തിരച്ചിലുകൾ നടന്നുവെങ്കിലും ഫലമുണ്ടായില്ല.

​ഹമീദിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധത്തെ ജമീല ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. സംഭവദിവസം പുലർച്ചെ തലയ്‌ക്കടിച്ചും കഴുത്ത് ഞെരിച്ചുമാണ് ഹമീദ് ജമീലയെ കൊലപ്പെടുത്തിയത്. അമ്മ നഷ്ടപ്പെട്ട വേദനയിലും മക്കൾ തളർന്നില്ല. തങ്ങളുടെ പിതാവ് തന്നെയാണ് കൊലപാതകിയെന്ന് ഉറച്ചുവിശ്വസിച്ച മക്കൾ, ഹമീദിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മുട്ടാത്ത വാതിലുകളില്ല. വർഷങ്ങളോളം പോലീസ് ആസ്ഥാനത്തും ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും മാറി മാറി പരാതി നൽകി അവർ അന്വേഷണത്തിനായി സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ 25 വർഷമായി കാസർകോട് ആദൂരിൽ സാധാരണക്കാരനായി മീൻ കച്ചവടം നടത്തി വരികയായിരുന്നു ഹമീദ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് പോലീസ് ഇയാളെ വലയിലാക്കിയത്.

 

Tags: kozhikodehusband killed wife25 years ago
ShareTweetSendShare

More News from this section

വിദ്യാർത്ഥികളെ തടഞ്ഞ കണ്ടക്ടറെ പാഠം പഠിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്: ലൈസൻസ് സസ്പെൻഡ് ചെയ്തു

ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ബാലവേല: പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ വാഗ്ദാന വീഡിയോ പുറത്ത്; കൂടുതൽ കുട്ടികൾ കെണിയിൽപ്പെട്ടെന്ന് കുടുംബം

അംഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; വസ്ത്രങ്ങൾ കീറിയ നിലയിൽ; ലൈംഗികാതിക്രമം സംശയിച്ച് പൊലീസ്

മ്യൂട്ട് ചെയ്ത അസഭ്യവാക്കുകളും അശ്ലീല ദൃശ്യങ്ങളും അതേപടി തിയേറ്ററിൽ; ‘മോളിവുഡ് ടൈംസ്’ സിനിമയ്‌ക്കെതിരെ കേസ്

കോട്ടയത്ത് എബോള ആശങ്ക; സൗത്ത് സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശിനി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ, പരിശോധനാഫലം ഇന്ന്

മാസപ്പടി കേസ്: വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി; മൊഴികളിൽ പൊരുത്തക്കേടെന്ന് കണ്ടെത്തൽ

Latest News

മമതയ്‌ക്ക് കോടതിയിലും തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷനേതാവായി തുടരും; തൃണമൂലിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

വൃദ്ധസദനമെന്ന പേരിൽ ക്രൂരതയുടെ കേന്ദ്രം; 17കാരെ മർദിച്ച് ബാലവേല ചെയ്യിപ്പിച്ചെന്ന് പരാതി; മൂന്ന് പേർക്കെതിരെ കേസ്

സംസ്ഥാനത്ത് അവയവക്കച്ചവടം; കൊച്ചിയിലെ പ്രധാന ആശുപത്രിയിലടക്കം ഇഡി റെയ്ഡ്; കൊല്ലത്തെ ഇടനിലക്കാരന്റെ വീട്ടിലും പരിശോധന

പുഷ്പയുടെ തലയ്‌ക്ക് 10 ലക്ഷം; മോസ്റ്റ് വാണ്ടഡ് വനിതാ നേതാവ് ആയുധംവച്ച് കീഴടങ്ങി; കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ വിജയം

ചിന്നയ്യയുമായി ഫോണിൽ സംസാരിച്ചിരുന്നു; ഗിരീഷ് മട്ടന്നവറിന്റെ നിർദേശപ്രകാരമാണ് വിളിച്ചത്; വിവരങ്ങൾ എസ്‌ഐടിക്ക് കൈമാറാൻ മാത്രമാണ് നിർദേശിച്ചത്; ആരോപണങ്ങളിൽ ഉരുണ്ടുകളിച്ച് പ്രകാശ് രാജ്

തോറ്റിട്ടും എസ്‌ഐയായി; ഷിനു ചൊവ്വ സർവീസിൽ നിന്നും പുറത്തേക്ക്; പിണറായി സർക്കാരിന്റെ വഴിവിട്ട നിയമനങ്ങൾക്ക് തിരിച്ചടി

‘ഇന്ത്യയ്‌ക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ മറുപടി നൽകാൻ അവിടെ അമേരിക്കയുണ്ടാകും’; ജി7 വേദിയിൽ ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്

അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies