കോഴിക്കോട്ട് പ്രിന്റിങ് പ്രസ്സില്‍ വന്‍ തീപിടിത്തം: കോടികളുടെ നാശനഷ്ടം, യന്ത്രസാമഗ്രികളും കടലാസ് ശേഖരവും കത്തിനശിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട്ട് പ്രിന്റിങ് പ്രസ്സില്‍ വന്‍ തീപിടിത്തം: കോടികളുടെ നാശനഷ്ടം, യന്ത്രസാമഗ്രികളും കടലാസ് ശേഖരവും കത്തിനശിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2026, 08:36 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വെള്ളയില്‍ ജോസഫ് റോഡിലെ ‘റെഡ് സ്റ്റാര്‍’ പ്രസ്സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചു. ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തീ പടര്‍ന്നത്. പ്രിന്റിങ് യൂണിറ്റും ഗോഡൗണും പ്രവര്‍ത്തിച്ചിരുന്ന ഭാഗത്താണ് അപകടമുണ്ടായത്.

അച്ചടിക്കായി എത്തിച്ചിരുന്ന ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന പേപ്പര്‍ റീലുകളും ബണ്ടിലുകളും പൂര്‍ണ്ണമായും കത്തിത്തീര്‍ന്നു. ലക്ഷങ്ങള്‍ വിലയുള്ള പ്രിന്റിങ് മെഷീനുകള്‍ക്കും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കും കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എട്ടോളം എസി ഔട്ട്‌ഡോര്‍ യൂണിറ്റുകള്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍, മറ്റ് ഇലക്ട്രിക് വയറിംഗുകള്‍ എന്നിവ തീയുടെ ആഘാതത്തില്‍ ഉരുകി നശിച്ച നിലയിലാണ്.

തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ദീര്‍ഘനേരം പരിശ്രമിച്ചാണ് നിയന്ത്രണവിധേയമാക്കിയത്. കടലാസ് ശേഖരമായതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നതിനാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാന്‍ സാധിച്ചു.

‘അപകടസമയത്ത് പ്രസ്സില്‍ ജീവനക്കാര്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപിടിത്തത്തിന് കാരണമെന്ന് പരിശോധിച്ചുവരികയാണ്.’ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസ്സുടമയ്‌ക്കും തൊഴിലാളികള്‍ക്കും വലിയ സാമ്പത്തിക ആഘാതമാണ് ഈ അപകടം വരുത്തിവെച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

Tags: kozhikodepressFire broke out
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies