കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പ്; അട്ടിമറി വിജയങ്ങള്‍ ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പ്; അട്ടിമറി വിജയങ്ങള്‍ ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2026, 09:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, കേരളത്തില്‍ എന്‍.ഡി.എ വലിയ രാഷ്‌ട്രീയ മുന്നേറ്റം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പരമ്പരാഗത രാഷ്‌ട്രീയ കോട്ടകള്‍ തകര്‍ത്ത് പല മണ്ഡലങ്ങളിലും ബി.ജെ.പി അട്ടിമറി വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വോട്ടെണ്ണലിന് മുന്നോടിയായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പാര്‍ട്ടി അധ്യക്ഷന്‍ ആത്മവിശ്വാസം പങ്കുവെച്ചത്.

സംസ്ഥാനത്തെ പകുതിയിലധികം മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. പാര്‍ട്ടിയുടെ കരുത്തുറ്റ കേന്ദ്രങ്ങള്‍ക്ക് പുറമെ, അപ്രതീക്ഷിത മണ്ഡലങ്ങളിലും എന്‍.ഡി.എ വിജയിക്കുമെന്നാണ് താഴേത്തട്ടില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇടത്-വലത് മുന്നണികളുടെ രാഷ്‌ട്രീയത്തില്‍ മടുത്ത കേരളത്തിലെ വോട്ടര്‍മാര്‍ വികസനത്തിനായി ബി.ജെ.പിക്ക് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ‘വികസിത കേരളം’ എന്ന പാര്‍ട്ടിയുടെ ലക്ഷ്യം മലയാളികള്‍ ഏറ്റെടുത്തതായും അദ്ദേഹം അവകാശപ്പെട്ടു.

ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകള്‍, ഇടതുപക്ഷത്തിന്റെ പത്ത് വര്‍ഷത്തെ ഭരണപരാജയം, കോണ്‍ഗ്രസിന്റെ പ്രീണന നയങ്ങള്‍ എന്നിവ ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. മാസങ്ങളോളം നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വലിയ മാറ്റമാണ് വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് സീറ്റുകള്‍ പ്രവചിക്കുന്നത് ഈ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം രാഷ്‌ട്രീയ ശക്തിയായി എന്‍.ഡി.എയെ കേരളം പൂര്‍ണ്ണമായും അംഗീകരിച്ചു കഴിഞ്ഞു. ‘ഇരു മുന്നണികളെയും കേരളത്തിന് മടുത്തു കഴിഞ്ഞു. പുതിയൊരു രാഷ്‌ട്രീയ മാറ്റത്തിനായി വോട്ട് ചെയ്തവര്‍ എന്‍.ഡി.എയെ പിന്തുണച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. വലിയ ആത്മവിശ്വാസത്തോടെയാണ് നാളത്തെ ജനവിധിയെ ഞങ്ങള്‍ നോക്കിക്കാണുന്നത്.’

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കേരള രാഷ്‌ട്രീയത്തിലെ അപ്രമാദിത്വങ്ങള്‍ അവസാനിക്കുമെന്നും എന്‍.ഡി.എ നിര്‍ണ്ണായക ശക്തിയായി മാറുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Tags: BJPkerala electionrajeev chandrashekar
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies