ഔദ്യോഗിക വാഹനം ഒഴിവാക്കി; മുഖ്യമന്ത്രി കയറിയത് നിയമലംഘനങ്ങളുടെ 'കുടിശിക'യുള്ള പാര്‍ട്ടി കാറില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഔദ്യോഗിക വാഹനം ഒഴിവാക്കി; മുഖ്യമന്ത്രി കയറിയത് നിയമലംഘനങ്ങളുടെ ‘കുടിശിക’യുള്ള പാര്‍ട്ടി കാറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 11:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തലസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വാഹനത്തെച്ചൊല്ലി വിവാദം പുകയുന്നു. ചൊവ്വാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് വിമാനമാര്‍ഗം എത്തിയ മുഖ്യമന്ത്രി, തന്റെ പതിവ് ഔദ്യോഗിക വാഹനമായ ‘ഒന്നാം നമ്പര്‍’ കാറും പോലീസ് അകമ്പടിയും ഒഴിവാക്കിയിരുന്നു. പകരം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. എന്നാല്‍, ഈ വാഹനം നിരവധി ഗതാഗത നിയമലംഘനങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മുഖ്യമന്ത്രി യാത്ര ചെയ്ത കാറിന് 2024 മുതല്‍ ഇതുവരെ 18 ഗതാഗത നിയമലംഘന നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പിഴയടയ്‌ക്കാതെ കുടിശികയായി കിടക്കുകയാണ്. പലതവണ വേഗപരിധി ലംഘിച്ചതിന് ക്യാമറകളില്‍ കുടുങ്ങി. ഡ്രൈവറോ യാത്രക്കാരോ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും പിഴയുണ്ട്. നിരോധിത ഹോണുകള്‍ ഉപയോഗിച്ചതിനും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.

ഔദ്യോഗിക പദവികള്‍ താല്‍ക്കാലികമായി മാറ്റിവെച്ച് പാര്‍ട്ടി കാറില്‍ മുഖ്യമന്ത്രി യാത്ര ചെയ്തത് എന്തിനാണെന്ന് തിരഞ്ഞവരാണ് വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നത നേതാവിന്റെ വാഹനമായിട്ടും നിയമലംഘനങ്ങള്‍ക്ക് പിഴയടയ്‌ക്കാന്‍ തയ്യാറാകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് ക്യാമറ വഴി പിഴ ലഭിക്കുമ്പോള്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍, സ്വന്തം പാര്‍ട്ടിയുടെ വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്‌ക്കുന്നു എന്ന ആക്ഷേപവും ശക്തമായി. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഷ്‌ട്രീയമായി പ്രതിരോധത്തിലായ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഈ പുതിയ വിവാദം കൂടി കടുത്ത തലവേദനയാകുകയാണ്.

Tags: Pinarayi Vijayanfinetraffic violationofficial car
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies