ബംഗാളില്‍ ബിജെപി തരംഗത്തിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്; ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, കേന്ദ്രസേനയ്ക്ക് നേരെയും വെടിവെയ്പ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളില്‍ ബിജെപി തരംഗത്തിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്; ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, കേന്ദ്രസേനയ്‌ക്ക് നേരെയും വെടിവെയ്പ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 02:54 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച ഐതിഹാസിക വിജയത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ന്യൂ ടൗണില്‍ ബിജെപി പ്രവര്‍ത്തകനെ തല്ലിക്കൊന്നതിനും സന്ദേശ്ഖലിയില്‍ കേന്ദ്രസേനയെ വധിക്കാന്‍ ശ്രമിച്ചതിനും പിന്നാലെ ജനരോഷം ഇരമ്പുകയാണ്.

ന്യൂ ടൗണ്‍ മേഖലയില്‍ ബിജെപി പ്രവര്‍ത്തകനായ മധു മണ്ഡലിനെ ടിഎംസി അനുയായികള്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പാര്‍ട്ടിക്ക് ലഭിച്ച ജനപിന്തുണയില്‍ വിറളിപൂണ്ട തൃണമൂലുകാര്‍ ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. മധു മണ്ഡലിന്റെ കൊലപാതകത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ന്യൂ മാര്‍ക്കറ്റ് ഏരിയയിലെ തൃണമൂല്‍ യൂണിയന്‍ ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. അനധികൃതമായി ഭൂമി കൈയേറി നിര്‍മ്മിച്ച ഈ ഓഫീസ് ജനകീയ പ്രതിഷേധത്തില്‍ മണ്ണടിഞ്ഞു.

ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപകമായ ആക്രമണങ്ങളാണ് തൃണമൂല്‍ ക്രിമിനലുകള്‍ നടത്തുന്നത്. നോര്‍ത്ത് 24 പര്‍ഗാനാസിലെ സന്ദേശ്ഖലിയില്‍ തൃണമൂല്‍ ഭീകരര്‍ കേന്ദ്രസേനയ്‌ക്ക് നേരെ വെടിയുതിര്‍ത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സംയുക്ത സേനയ്‌ക്ക് നേരെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.

നജാത്ത് പോലീസ് സ്റ്റേഷന്‍ ഒ.സി ഭാരത് പുര്‍കൈറ്റ്, ഒരു വനിതാ ഓഫീസര്‍, രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ ഒള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനവിധി അംഗീകരിക്കാന്‍ തയ്യാറാകാത്ത തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

സന്ദേശ്ഖലിയിലും ന്യൂ ടൗണിലും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ പരാജയപ്പെട്ട തൃണമൂല്‍ ഇപ്പോള്‍ ആയുധം കൊണ്ട് ജനങ്ങളെ നേരിടുകയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Tags: BJPbengalthrinamul congress
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies