ഭരണമൊഴിയും മുന്‍പ് സെക്രട്ടേറിയറ്റില്‍ 'ഫയല്‍ കടത്ത്'?; മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് രേഖകള്‍ നീക്കി, ദുരൂഹത ആരോപിച്ച് പ്രതിപക്ഷം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണമൊഴിയും മുന്‍പ് സെക്രട്ടേറിയറ്റില്‍ ‘ഫയല്‍ കടത്ത്’?; മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് രേഖകള്‍ നീക്കി, ദുരൂഹത ആരോപിച്ച് പ്രതിപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 06:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ സൂചനകള്‍ ശക്തമാകുന്നതിനിടെ, സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് ഫയലുകള്‍ വന്‍തോതില്‍ നീക്കം ചെയ്യുന്നതായി പരാതി. അനെക്‌സ് രണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്, കൃഷി തുടങ്ങി പ്രധാന വകുപ്പുകളുടെ ഓഫീസുകളില്‍ നിന്നാണ് പഴ്‌സനല്‍ സ്റ്റാഫുകള്‍ ഫയലുകള്‍ വാഹനങ്ങളില്‍ കടത്തിയത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തുടങ്ങിയ ഈ നീക്കം വലിയ രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം പിന്‍തീയതി രേഖപ്പെടുത്തി നിരവധി ഉത്തരവുകള്‍ ഇറങ്ങിയതായി ആക്ഷേപമുണ്ട്. ഡിജിറ്റല്‍ സംവിധാനമായ ‘ഇ-ഓഫീസ്’ വഴി ഫയല്‍ നീക്കിയാല്‍ തീയതികളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നതിനാല്‍, കടലാസ് ഫയലുകള്‍ നിര്‍മ്മിച്ചാണ് ഇത്തരം അവിഹിത നീക്കങ്ങള്‍ നടത്തിയതെന്ന് സംശയിക്കപ്പെടുന്നു. ഈ രേഖകള്‍ പുതിയ സര്‍ക്കാര്‍ പരിശോധിക്കുന്നത് ഒഴിവാക്കാനാണ് ഇപ്പോള്‍ അവ നശിപ്പിക്കുകയോ ഓഫീസില്‍ നിന്ന് മാറ്റുകയോ ചെയ്യുന്നതെന്നാണ് സൂചന.

അധികാരമൊഴിയുന്നതിന് തൊട്ടുമുന്‍പ് ഇത്തരത്തില്‍ ഫയലുകള്‍ നശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രതികരിച്ചു. ‘ഓരോ ഫയലും എത്ര കാലം സൂക്ഷിക്കണമെന്ന് വ്യക്തമായ ചട്ടമുണ്ട്. അത് പാലിക്കാതെ കൂട്ടത്തോടെ ഫയലുകള്‍ നീക്കം ചെയ്യുന്നത് ദുരൂഹമാണ്. ഇതിന് ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും മറുപടി പറയേണ്ടി വരും,’ അദ്ദേഹം വ്യക്തമാക്കി. ഫയല്‍ നശിപ്പിക്കല്‍ സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ച് അവര്‍ പ്രതിപക്ഷ നേതാവിനെ സമീപിച്ചിട്ടുണ്ട്. മന്ത്രിമാരുടെയും പഴ്‌സനല്‍ സ്റ്റാഫിന്റെയും നെയിം ബോര്‍ഡുകള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് നീക്കം ചെയ്തു. വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന സെക്രട്ടേറിയറ്റ് ‘സമര ഗേറ്റ്’ തുറക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഫയലുകള്‍ കടത്തുന്നതിന്റേയും നശിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വരും ദിവസങ്ങളില്‍ ഈ വിഷയം വലിയ നിയമപോരാട്ടങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.

Tags: trivandramtakingScandalsectratriate file
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies