നുഴഞ്ഞ് കയറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കും; ബംഗാളിലെ ഗുണ്ടായിസം നിര്‍ത്തലാക്കും; അഴിമതിയും അക്രമവും ഇനി ഉണ്ടാകില്ല; അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നുഴഞ്ഞ് കയറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കും; ബംഗാളിലെ ഗുണ്ടായിസം നിര്‍ത്തലാക്കും; അഴിമതിയും അക്രമവും ഇനി ഉണ്ടാകില്ല; അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 08:34 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായക മാറ്റം കുറിച്ചുകൊണ്ട് ബിജെപി നിയമസഭാ കക്ഷി നേതാവായും സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായും സുവേന്ദു അധികാരിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെയാണ് ബംഗാളിന്റെ ഭരണസാരഥ്യം സുവേന്ദു അധികാരിയെ ഏല്‍പ്പിക്കുന്നതായി അദ്ദേഹം ഔദ്യോഗികമായി അറിയിച്ചത്. ഈ വിജയത്തിലൂടെ ഇന്ത്യയുടെ സുരക്ഷാ മേഖലയിലെ പ്രധാന വെല്ലുവിളികള്‍ക്ക് പരിഹാരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബംഗാളിലെ ബിജെപി വിജയം വെറുമൊരു അധികാര കൈമാറ്റമല്ലെന്ന് അമിത് ഷാ വ്യക്തമാക്കി. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് ഇതോടെ ഇല്ലാതാകുന്നത്.

അതിര്‍ത്തി വഴിയുള്ള അനധികൃത നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കും. വര്‍ഷങ്ങളായി തുടരുന്ന കന്നുകാലി കടത്ത് ഇല്ലാതാക്കി കര്‍ശന നടപടികള്‍ സ്വീകരിക്കും. ഓരോ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി രാജ്യത്തിന് പുറത്താക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ തൃണമൂല്‍ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച ഷാ, രാഷ്‌ട്രീയത്തിന്റെ കുറ്റവല്‍ക്കരണമാണ് ബംഗാളില്‍ നടന്നതെന്ന് ആരോപിച്ചു. ഗുണ്ടകളും കുറ്റവാളികളും രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് വന്നത് ബംഗാളിനെ തകര്‍ത്തു. ‘കട്ട് മണി’, സിന്‍ഡിക്കേറ്റ് രാജ് എന്നിവ അവസാനിപ്പിച്ച് ബംഗാളിനെ അഴിമതിമുക്തമാക്കും.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതോടെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തെ ഗുണ്ടായിസം അടിച്ചമര്‍ത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കേന്ദ്ര പദ്ധതികള്‍ തടഞ്ഞുവെച്ച മുന്‍ സര്‍ക്കാരിന്റെ നടപടി വികസനത്തെ പിന്നോട്ടടിച്ചുവെന്ന് ഷാ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാര്‍ട്ടി ഭരിക്കുന്നതോടെ വികസന വേഗത വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കിഴക്കന്‍ ഇന്ത്യയുടെ വികസനം ഇനി ബിജെപിക്ക് കീഴില്‍ സുരക്ഷിതമാണ്. ഒഡീഷയും അസമും പോലെ ബംഗാളും ഇനി വികസനത്തിന്റെ പാതയിലായിരിക്കും.

പടിഞ്ഞാറന്‍ ഇന്ത്യയ്‌ക്കൊപ്പം കിഴക്കന്‍ മേഖലയും കുതിക്കും.’ സ്ത്രീ സുരക്ഷയ്‌ക്കും പൗരന്മാരുടെ അവകാശങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ‘സോനാര്‍ ബംഗ്ലാ’ യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം ബിജെപി ആവര്‍ത്തിച്ചു. കല, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ബംഗാളിന്റെ പഴയ പ്രതാപം തിരികെ കൊണ്ടുവരുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.

Tags: Amith shabengalbjp government
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies