കൊൽക്കത്ത: തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ പേഴ്സണൽ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി. തൃണമൂൽ ജിഹാദികളുടെയും ഗുണ്ടകളുടെയും അടിവേരറക്കുമെന്ന ഉറപ്പും അദ്ദേഹം കുടുംബത്തിന് നൽകി.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ് ചന്ദ്രനാഥ് റാത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ഹൃദയദേദകമായ രംഗങ്ങൾക്കാണ് ഗ്രാമം സാക്ഷ്യം വാഹിച്ചത്. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ചന്ദ്രനാഥിന്റെ അമ്മ ഹാസിറാണി റാത്ത് സുവേന്ദു അധികാരിയോട് ആവശ്യപ്പെട്ടു. സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത് മുതൽ തന്റെ കുടുംബം ഭീഷണി നേരിടുന്നുണ്ടെന്ന് അമ്മ പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു. എന്റെ മകൻ അപകടത്തിലാണ് മരിച്ചതെങ്കിൽ എനിക്കിത്രയും ദുഃഖമുണ്ടാകില്ല. ഞാനൊരു അമ്മയാണ്, അതിനാൽ കൊടുംകുറ്റവാളികളാണെങ്കിലും അവരെ തൂക്കിലേറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും ഹാസിറാണി റാത്ത് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം, ചന്ദ്രനാഥിന്റെ കൊലപാതകത്തിൽ പ്രൊഫഷണൽ ഷൂട്ടർമാർക്ക് പങ്കുണ്ടെന്ന് നിഗമനത്തിലാണ് പൊലീസ്. ഇവർ സംസ്ഥാന അതിർത്തി കടന്നിരിക്കാനാണ് സാധ്യത. എന്നാൽ പ്രാദേശിക സഹായം ലഭിക്കാതെ കുറ്റവാളികൾക്ക് ഗ്രാമത്തിലെ ഊടുവഴികളിലൂടെ രക്ഷപ്പെടാൻ സാധിക്കില്ല. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു മോട്ടോർ സൈക്കിൾ 2012 ൽ അസൻസോളിലെ ബേൺപൂർ നിവാസിയുടെ പേരിൽ രജിസ്റ്റർ ചെയ്താണ്. എന്നാൽ നിലവിൽ ഈ വീട്ടിൽ ആൾതാമസമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.















