ബംഗാളിൽ ബിജെപിയുടെ ചരിത്രം വിജയത്തിന് പിന്നാലെ സിപിഎമ്മിനും കോളടിച്ചിരിക്കുകയാണ്, കാരണം തൃണമൂൽ പൂട്ടിവെച്ച 550 പാർട്ടി ഓഫീസുകളാണ് സിപിഎമ്മിന് തിരികെ കിട്ടിയത്. പാർട്ടി ഓഫീസുകൾ വീണ്ടും തുറക്കുന്ന സിപിഎം പ്രവർത്തകരുടെ ദ്യശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങളിൽ അടക്കം വലിയ വാർത്തയായി.
ജനാധിപത്യ രാജ്യത്ത്, മമതയുടെ ഭരണത്തിൽ പാർട്ടി ഓഫീസ് പോലും താഴിട്ട് പൂട്ടി വീട്ടിലിരിക്കേണ്ട വന്നവരാണ് ഇപ്പറഞ്ഞ കമ്യൂണിസ്റ്റുകാർ. ബിജെപി വന്നത് കൊണ്ട് മാത്രമാണ് ബംഗാളിൽ അവർക്ക് പ്രവർത്തന സ്വതന്ത്ര്യം ലഭിക്കാൻ പോകുന്നത്. എന്നിട്ടോ കമ്മികൾക്ക് ബിജെപി എന്നാൽ ഫാസിസ്റ്റും. ഇതിലെ വൈരുദ്ധ്യമാണ് മുൻ ഡിജിപി ടി. പി സെൻകുമാർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ടി. പി സെൻകുമാറിന്റെ കുറിപ്പ്
കഴിഞ്ഞ 15 വർഷമായി തൃണമൂൽ കോൺഗ്രസ്സിന്റെ കൈവശമിരുന്ന 550 പാർട്ടി ഓഫീസുകളാണ് ബിജെപിയുടെ ബംഗാൾ വിജയത്തിനുശേഷം സിപിഎമ്മിന് തിരികെ കിട്ടുന്നത്. ആ ബിജെപിയെ ആണ് ഈ കമ്മികൾ ഫാസിസ്റ്റ് എന്ന് വിളിക്കുന്നത് എന്ന് ആലോചിക്കുമ്പോഴാണ് നമ്മൾക്ക് ചിരി വരുന്നത്.
കാരണം കഴിഞ്ഞ 15 വർഷവും തൃണമൂൽ കോൺഗ്രസ്സിനെ ബംഗാൾ ഒഴികെ മറ്റ് സ്ഥലങ്ങളിൽ സപ്പോർട്ട് ചെയ്തിരുന്നവരാണ് ഇൻഡി അലയൻസിന്റെ ഭാഗമായി നിന്നവരാണ് കമ്മികൾ എന്ന് ആലോചിക്കണം. അവർക്കിപ്പോൾ 550 ഓഫീസുകൾ തിരികെ കിട്ടുന്നത്. അവിടെ ബിജെപി അധികാരത്തിൽ വന്നു എന്നതുകൊണ്ട് മാത്രമാണ് , അല്ലായിരുന്നു എങ്കിൽ അവർക്ക് ഈ ഓഫീസുകൾ ഒരിക്കലും തിരിച്ചു ലഭിക്കില്ലായിരുന്നു.















