കൊല്ലം: പത്തനാപുരം പോസ്റ്റ് ഓഫീസിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പത്തനാപുരം സ്വദേശികളായ ഷിനുമോൻ, സ്വരാജ്, അനന്തു തുടങ്ങി ആറുപേർക്കെതിരെയാണ് പത്തനാപുരം പോലീസ് കേസെടുത്തത്
വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു ആക്രമണം.പോസ്റ്റ് മാനായ വിഷ്ണുവിനാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ മർദ്ദനമേറ്റത് ആൾതാമസം ഇല്ലാത്ത വീട്ടിലേക്ക് വന്ന പാസ്പോർട്ട് ജീവനക്കാർ നിയമപരമായി തിരിച്ചയച്ചതാണ് ആക്രമണത്തിന് കാരണം. ഡിവൈഎഫ്ഐ പ്രവർത്തകർ പോസ്റ്റ് ഓഫീസിൽ അതിക്രമം നടത്തിയതിന് പിന്നാലെയാണ് ജീവനക്കാരനെ മർദിച്ചത്.
സംഭവത്തിൽ ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് അസോസിയേഷൻ പോസ്റ്റൽ അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്















