ജോർജ് കുട്ടിയേയും കുടുംബത്തേയും ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളി പ്രേക്ഷകർക്കു മുന്നിലേക്ക് ആ കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന ദൃശ്യം 3 യുടെ വരവിന്റെ മുന്നോടിയായുള്ള ട്രയിലർ എത്തി. ജീത്തു ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റെണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
മെയ് ഒമ്പത് ശനിയാഴ്‌ച്ച ചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്ത
കരും പങ്കെടുത്ത ചടങ്ങിലൂടെയാണ് ട്രയിലർ പ്രകാശനം നടന്നത്. ഒരു ദുരന്തത്തിന്റെ വേട്ടയാടലുമായി ജീവിക്കുന്ന ജോർജ് കുട്ടിയുടേയും കുടുംബത്തിന്റെ സംഘർഷങ്ങളാണ് ദൃശ്യം സിനിമകളെ മുന്നോട്ടു നയിക്കുന്നത്.
ദൃശ്യത്തിൽ തുടങ്ങി.
ദൃശ്യം 2 വിലും ഈ സംഘർഷം തന്നെയാണ് ജോർജ് കുട്ടിയേയും കുടുംബത്തേയും വേട്ടയാടുന്നത്. ദൃശ്യം 3 യിലും അതു തന്നെയാണ് നിഴലിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവിട്ട ട്രയിലറിലെ ഭാഗങ്ങൾ.
വേട്ടക്കാരുടെ മുന്നിൽ നിന്നും ബുദ്ധിപൂർവ്വമായി രക്ഷപെടാൻ ശ്രമിക്കുന്ന ജോർജ് കുട്ടിയുടെ കരു നീക്കങ്ങൾ. ട്രയിലറിൽ കേൾക്കുന്ന ഈ സംഭാഷണങ്ങൾ ചിത്രത്തിന്റെ കഥാഗതിയുടെ സാരംശം തന്നെയാണ്. കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ലാ… തുടരുകയാണ് എന്നും ഇത് സൂചിപ്പിക്കുന്നു.
എല്ലാ ഭാഷക്കാരേയും ദേശക്കാരേയും ഒരു പോലെ ആകർഷിച്ച
ചിത്രം . അതിന്റെ തുടർച്ചയായി എത്തുന്ന ദൃശ്യം – 3 യും ലോകമെമ്പാടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മോഹൻലാലിന്റെ ജന്മ ദിനമായ മെയ് ഇരുപത്തിയൊന്നിന് ചിത്രം പ്രദർശനത്തിനെത്തും.















