മാള്‍ഡ അക്രമക്കേസ്: രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാള്‍ഡ അക്രമക്കേസ്: രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2026, 05:27 pm IST
FacebookTwitterWhatsAppTelegram

മാള്‍ഡ: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവെച്ചതിനും ആക്രമിച്ചതിനും പിന്നാലെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് (നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. തൃണമൂല്‍ കാലിയാചക്-ക ബ്ലോക്ക് പ്രസിഡന്റ് സരിയൂള്‍ ഷെയ്ഖ്, സുജാപൂര്‍ മുന്‍ മേഖല പ്രസിഡന്റ് യൂസഫ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. മെയ് 8 വെള്ളിയാഴ്ച നടന്ന മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ഇവരെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി.

ഏപ്രില്‍ ഒന്നിന് മോതാബാരിയില്‍ ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ബി.ഡി.ഒ ഓഫീസിനുള്ളില്‍ തടഞ്ഞുവെക്കുകയും അവരുടെ വാഹനങ്ങള്‍ തടയുകയും ചെയ്ത സംഭവത്തിലാണ് നടപടി. ഇതിനോടൊപ്പം നാഷണല്‍ ഹൈവേ 12-ന്റെ വിവിധ ഭാഗങ്ങളില്‍ ആസൂത്രിതമായി ഉപരോധം ഏര്‍പ്പെടുത്തിയതായും അന്വേഷണസംഘം കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ സരിയൂള്‍, യൂസഫ് എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ എന്‍.ഐ.എ പിടിച്ചെടുത്തു. സുജാപൂര്‍ ആശുപത്രിക്ക് സമീപം നടന്ന റോഡ് ഉപരോധത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആശുപത്രിക്ക് തൊട്ടടുത്തുള്ള നഴ്സിംഗ് ഹോമിന്റെ ഉടമ കൂടിയാണ് സരിയൂള്‍ ഷെയ്ഖ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി സുജാപൂര്‍ സ്ഥാനാര്‍ത്ഥി സബീന യാസ്മിന്റെ ഇലക്ഷന്‍ ഏജന്റ് അബ്ദുര്‍ റഹ്‌മാന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് എന്‍.ഐ.എ നോട്ടീസ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. കേസില്‍ നേരത്തെ സുജാപൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള മന്‍ജീര്‍ എന്ന ഭോല ഷെയ്ഖിനെയും അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ ഒരേസമയം ദേശീയപാത ഉപരോധിച്ചതിന് പിന്നിലെ വലിയ ഗൂഢാലോചനയെക്കുറിച്ചാണ് എന്‍.ഐ.എ നിലവില്‍ അന്വേഷിക്കുന്നത്.

Tags: NIAarrestedmalda violencetwo tmc leaders
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies