ചന്ദ്രനാഥ് രഥിന്റെ കൊലപാതകം; ഒരു കോടി രൂപയുടെ ക്വട്ടേഷൻ; തോക്കിന് മാത്രം 10 ലക്ഷം; പിന്നിൽ അന്തർസംസ്ഥാന സംഘങ്ങൾ; സിബിഐ അന്വേഷണം പുരോഗമിക്കുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം; ഒരു കോടി രൂപയുടെ ക്വട്ടേഷൻ; തോക്കിന് മാത്രം 10 ലക്ഷം; പിന്നിൽ അന്തർസംസ്ഥാന സംഘങ്ങൾ; സിബിഐ അന്വേഷണം പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 11:57 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിന് പിന്നിൽ ഒരു കോടി രൂപയുടെ ക്വട്ടേഷൻ എന്ന് സിബിഐ.  ക്വട്ടേഷൻ സംഘത്തിനായി വൻ തുക ചിലവഴിച്ചതായും അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്നും കണ്ടെത്തി.

സിബിഐ പ്രത്യേക അന്വേഷണ സംഘം കൊലപാതകം നടന്ന മധ്യംഗ്രാമിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തി. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള മൂന്നംഗ സംഘവും സിബിഐക്ക് ഒപ്പമുണ്ടായിരുന്നു.

വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനങ്ങളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. കൊലയാളി സംഘം ഉപയോഗിച്ച എല്ലാ വാഹനങ്ങളുടെയും  എഞ്ചിൻ, ഷാസി നമ്പറുകൾ എന്നിവയിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

യുപിഐ ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങളാണ് ലഭിച്ചത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ  ഒരു ടോൾ പ്ലാസയിലൂടെ കൊലയാളി സംഘം ഉപയോഗിച്ച വാഹനം കടന്നു പോയിരുന്നു. ഇവിടെ നടത്തിയ യുപിഐ പണമിടപാടും അന്വേഷണത്തിൽ നിർണ്ണായകമാകും. കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് തോക്കുകളിൽ ഒന്നിന്  10 ലക്ഷം രൂപയിലധികം വിലവരും.

സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് തിങ്കളാഴ്ചയാണ് പശ്ചിമ ബംഗാൾ പോലീസിൽ നിന്ന് അന്വേഷണം സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തത്. സിബിഐയുടെ ഡൽഹി, ധൻബാദ്, പട്‌ന, റാഞ്ചി, ലക്നൗ, കൊൽക്കത്ത എന്നീ യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ്  പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

കൊലപാതകവുമായി ബന്ധപ്പെട്ട് യുപി ബിഹാർ എന്നിവിടങ്ങളിൽ നിന്നായി  ഷാർപ്പ്ഷൂട്ടർ ഉൾപ്പെടെ മൂന്ന് പേരെ  അറസ്റ്റ് ചെയ്തിട്ടുണ്ട്. മായങ്ക് രാജ് മിശ്ര, വിക്കി മൗര്യ, രാജ് സിംഗ് എന്നിവരാണ് പിടിയിലായത്.  മായങ്ക് രാജ് മിശ്രയ്‌ക്കും വിക്കി മൗര്യയ്‌ക്കും കുപ്രസിദ്ധ ക്വട്ടേഷൻ സംഘമായ ഓങ്കാർ സിംഗ് ഗ്രൂപ്പുമായി ബന്ധമുണ്ട്. കഴിഞ്ഞ വർഷം പട്നയിലെ പരാസ് ആശുപത്രിക്കുള്ളിൽ നടന്ന  ചന്ദൻ മിശ്രയെ കൊലപാതകത്തിന് പിന്നിലും ഇതേ ഓങ്കാർ സിംഗ് ഗ്രൂപ്പാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 

Tags: CBIChandranath rath murder
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies