കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും? ചര്‍ച്ചകള്‍ എല്ലാം പൂര്‍ത്തിയായി; ഔദ്യോഗിക പ്രഖ്യാപനം നാളെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും? ചര്‍ച്ചകള്‍ എല്ലാം പൂര്‍ത്തിയായി; ഔദ്യോഗിക പ്രഖ്യാപനം നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 07:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. എഐസിസി ആസ്ഥാനത്ത് നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി പാര്‍ട്ടിനുള്ളില്‍ നിലനിന്നിരുന്ന വിവിധ അഭിപ്രായങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഹൈക്കമാന്‍ഡ് നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ അവസാന പൂര്‍ണമായെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ എന്നിവരുമായി എഐസിസി നേതൃത്വം വിശദമായ കൂടിക്കാഴ്ചകള്‍ നടത്തിക്കഴിഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള സമവായ തീരുമാനമാണ് നാളെ ഉണ്ടാകുകയെന്ന് ജയറാം രമേശ് വ്യക്തമാക്കി. നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ഭരണത്തെ ബാധിക്കാതിരിക്കാന്‍ ഹൈക്കമാന്‍ഡ് നേരിട്ടാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി ആരെന്ന സൂചന ലഭിക്കുന്നത് വിഡി സതീശനാണ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിനൊപ്പം തന്നെ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെക്കുറിച്ചും ഭരണപരമായ പുതിയ ക്രമീകരണങ്ങളെക്കുറിച്ചും ധാരണയായതായാണ് സൂചന. അഞ്ച് വര്‍ഷത്തെ ഭരണകാലയളവ് പങ്കിട്ടെടുക്കുന്നതടക്കമുള്ള ഫോര്‍മുലകള്‍ ചര്‍ച്ചയില്‍ വന്നിരുന്നോ എന്ന ചോദ്യത്തിന് നാളത്തെ പ്രഖ്യാപനത്തോടെ ഉത്തരം ലഭിക്കുമെന്നാണ് അണികളും പൊതുജനങ്ങളും പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ നീണ്ടുപോയ മുഖ്യമന്ത്രി പ്രഖ്യാപനം പ്രതിപക്ഷത്തിന്റെ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ നാളത്തെ പ്രഖ്യാപനം കോണ്‍ഗ്രസിനും സര്‍ക്കാരിനും ഒരുപോലെ നിര്‍ണ്ണായകമാണ്.

Tags: CongressVD SATHEESHANkerala CMmeetingannouncment tommarrow
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies