നീറ്റ് ക്രമക്കേട്: അന്വേഷണം കേരളത്തിലേക്ക്; വിദ്യാര്‍ത്ഥികളെ സിബിഐ ചോദ്യം ചെയ്യാന്‍ സാധ്യത
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് ക്രമക്കേട്: അന്വേഷണം കേരളത്തിലേക്ക്; വിദ്യാര്‍ത്ഥികളെ സിബിഐ ചോദ്യം ചെയ്യാന്‍ സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 10:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ സിബിഐ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. രാജസ്ഥാന്‍ പോലീസ് കണ്ടെത്തിയ 200 വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടതായാണ് സൂചന. രാജസ്ഥാന്‍ പോലീസിന്റെ പ്രത്യേക സംഘത്തില്‍ നിന്ന് കേസ് ഏറ്റെടുത്ത സിബിഐ, ജയ്പൂരിലെത്തി നിര്‍ണ്ണായക രേഖകള്‍ ശേഖരിച്ചു. ‘മാതൃകാ ചോദ്യപേപ്പര്‍’ എന്ന പേരില്‍ ചോര്‍ന്ന ചോദ്യങ്ങള്‍ കൈപ്പറ്റിയവരില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ സിബിഐ ഉടന്‍ ചോദ്യം ചെയ്‌തേക്കും.

കേരളത്തില്‍ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാന്‍ സ്വദേശിയായ വിദ്യാര്‍ത്ഥി വഴിയാണ് സിക്കറിലേക്ക് ചോദ്യപേപ്പര്‍ എത്തിയത്. ഇതേ കണ്ണി വഴിയാണോ കേരളത്തിലും ചോദ്യങ്ങള്‍ പ്രചരിച്ചതെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. നാല് പ്രത്യേക സിബിഐ സംഘങ്ങളാണ് നിലവില്‍ കേസന്വേഷിക്കുന്നത്. കേസില്‍ രാജസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത ദിനേഷ് ബിന്‍വാള്‍ ബിജെപി നേതാവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രമുഖ ബിജെപി നേതാക്കള്‍ക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

എന്നാല്‍ ഭരണപക്ഷത്തുനിന്ന് ഇതിനോട് പ്രതികരണമൊന്നും വന്നിട്ടില്ല. നീറ്റ് ക്രമക്കേടില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ സംഘടനയായ എഎകെഎംഎ സുപ്രീംകോടതിയെ സമീപിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് പകരം പുതിയ സംവിധാനം വേണമെന്നും, കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പുനഃപരീക്ഷ നടത്തണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പരീക്ഷാ തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി പുറത്തുവരുന്ന സാഹചര്യത്തില്‍, രാജസ്ഥാന്‍ പോലീസ് നേരത്തെ ശേഖരിച്ച 200 വിദ്യാര്‍ത്ഥികളുടെയും 75 രക്ഷിതാക്കളുടെയും വിവരങ്ങള്‍ സിബിഐക്ക് വലിയ മുതല്‍ക്കൂട്ടാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനാണ് സാധ്യത.

Tags: CBIneet ugcinvestigation keralamay question students in kerala
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies