ന്യൂഡൽഹി: ആദി ശങ്കരാചാര്യരുടെ പവിത്രഭൂമി കമ്യൂണിസത്തിൽ നിന്ന് കമ്മ്യൂണലിസത്തിലേക്ക് മാറിയെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബൻസൽ . കോൺഗ്രസ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ കയ്യിലെ പാവയായി മാറി. ദശാബ്‌ദങ്ങളുടെ പാരമ്പര്യമുള്ള കോൺഗ്രസിനെ ലീഗ് നിയന്ത്രിക്കുന്നു. ലീഗ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നു സ്ഥിതിലേക്ക് കാര്യങ്ങൾ എത്തിയെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി, പിഎഫ്ഐ എന്നിവയുടെ അജണ്ട സനാതന ധർമ്മത്തെയും രാജ്യത്തെയും തകർക്കുക എന്നതാണ്. കേരള ഭരണത്തിന്റെ റിമോട്ട് കൺട്രോൾ മതമൗലിക വാദികൾക്ക് കൈമാറിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ ഇതിന് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായി വി. ഡി സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെ ലീഗ് പ്രവർത്തകർ പ്രമുഖ ഹിന്ദു സമുദായ സംഘടനാ നേതാക്കളായ ജി. സുകുമാരൻ നായർക്കെതിരെയും വെള്ളാപ്പള്ളി നടേശനെതിരെയും മുദ്രാവാക്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഹിന്ദു സമൂഹത്തിനെതിരായ മുദ്രാവാക്യം രാജ്യമാകെ ചർച്ചയായ പശ്ചാത്തലത്തിലാണ് വിനോദ് ബൻസലിന്റെ പ്രതികരണം















