റോണാള്‍ഡോ-മെസ്സി പോരാട്ടത്തിന് വീണ്ടുമൊരു ലോകകപ്പ് വേദി; പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റോണാള്‍ഡോ-മെസ്സി പോരാട്ടത്തിന് വീണ്ടുമൊരു ലോകകപ്പ് വേദി; പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 08:41 pm IST
Facebook
Twitter
WhatsAppTelegram

ലിസ്ബണ്‍: ഫുട്‌ബോള്‍ ലോകം ഏറെ കാത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – ലയണല്‍ മെസ്സി പോരാട്ടത്തിന് ഒരിക്കല്‍ കൂടി ലോകകപ്പ് വേദിയൊരുങ്ങുന്നു. മുന്‍ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കൂടിയായ സൗദി അറേബ്യന്‍ ക്ലബ് അല്‍ നസറിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 2026 ഫിഫ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഇതോടെ 41-കാരനായ റൊണാള്‍ഡോ തന്റെ ആറാമത്തെ ലോകകപ്പ് ടൂര്‍ണമെന്റിനാകും ബൂട്ട് കെട്ടുക.

കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് പ്രഖ്യാപിച്ച 27 അംഗ ടീമില്‍, അന്തരിച്ച മുന്‍ താരം ഡീഗോ ജോട്ടയുടെ സ്മരണയ്‌ക്കായി ഒരു പ്രതീകാത്മക ‘പ്ലസ് വണ്‍’ (+1) അംഗത്തെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിദാദെ ദൊ ഫുട്‌ബോളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മാര്‍ട്ടിനെസ് ടീമിനെ പ്രഖ്യാപിച്ചത്. നാലാം ഗോള്‍കീപ്പറായി തുര്‍ക്കി ക്ലബ്ബായ ജെന്‍ക്ലര്‍ബിര്‍ലിഗി അങ്കാറയുടെ റിക്കാര്‍ഡോ വെല്‍ഹോ ടീമിനൊപ്പം യാത്ര ചെയ്യുമെങ്കിലും, ആദ്യ മൂന്ന് കീപ്പര്‍മാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമേ വെല്‍ഹോയെ ഔദ്യോഗിക 26 അംഗ പട്ടികയില്‍ ഉള്‍പ്പെടുത്തൂ എന്ന് കോച്ച് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, 28-ാം വയസ്സില്‍ കാറപകടത്തില്‍ അന്തരിച്ച ലിവര്‍പൂള്‍ ഫോര്‍വേഡ് ഡീഗോ ജോട്ടയെ ഹൃദയത്തോട് ചേര്‍ത്താണ് പോര്‍ച്ചുഗല്‍ ലോകകപ്പിന് ഇറങ്ങുന്നത്. മാര്‍ട്ടിനെസ് തന്റെ ടീമിനെ ’27 കളിക്കാരും പ്ലസ് വണ്ണും’ എന്നാണ് വിശേഷിപ്പിച്ചത്. ‘അവന്‍ ഞങ്ങളുടെ കരുത്തും സന്തോഷവുമാണ്. ഡീഗോയെ നഷ്ടപ്പെട്ടത് മറക്കാനാകാത്തതും കഠിനവുമായ നിമിഷമായിരുന്നു. എന്നാല്‍ അവന്റെ സ്വപ്‌നങ്ങള്‍ക്കായും അവന്‍ ദേശീയ ടീമില്‍ കാണിച്ചുതന്ന മാതൃകയ്‌ക്കായും പോരാടാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഡീഗോ ജോട്ടയുടെ ആത്മാവും കരുത്തും എന്നും ഞങ്ങളുടെ പ്ലസ് വണ്‍ (+1) ആയി കൂടെയുണ്ടാകും.’അദ്ദേഹം പറഞ്ഞു.

മത്സരക്രമങ്ങള്‍ ഇങ്ങനെ:
നിലവിലെ നേഷന്‍സ് ലീഗ് ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയിലാണ് മത്സരിക്കുന്നത്.

ജൂണ്‍ 17: ആദ്യ മത്സരത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ നേരിടും (വേദി: ഹൂസ്റ്റണ്‍, യുഎസ്എ).

ജൂണ്‍ 23: ഉസ്‌ബെക്കിസ്ഥാനെതിരെ (വേദി: ഹൂസ്റ്റണ്‍).

ജൂണ്‍ 27: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കൊളംബിയയെ നേരിടും (വേദി: മിയാമി).

ടൂര്‍ണമെന്റിന് മുന്നോടിയായി ജൂണ്‍ 6-ന് ചിലിക്കെതിരെയും ജൂണ്‍ 10-ന് നൈജീരിയക്കെതിരെയും പോര്‍ച്ചുഗല്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കും. ഫിഫയുടെ നിര്‍ദ്ദേശപ്രകാരം ആദ്യ മത്സരത്തിന് അഞ്ച് ദിവസം മുന്‍പ് ടീം ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള പരിശീലന ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് (143 ഗോളുകള്‍) റൊണാള്‍ഡോയുടെ പേരിലാണെങ്കിലും, പോര്‍ച്ചുഗലിനോ റൊണാള്‍ഡോയ്‌ക്കോ ഇതുവരെ ലോകകപ്പ് കിരീടം നേടാനായിട്ടില്ല. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.

പോര്‍ച്ചുഗല്‍ ലോകകപ്പ് സ്‌ക്വാഡ്:
ഗോള്‍കീപ്പര്‍മാര്‍: ഡീഗോ കോസ്റ്റ (എഫ്സി പോര്‍ട്ടോ), ജോസ് സാ (വോള്‍വര്‍ഹാംപ്ടണ്‍ വാന്‍ഡറേഴ്സ്), റൂയി സില്‍വ (സ്‌പോര്‍ട്ടിംഗ് സിപീ); റിക്കാര്‍ഡോ വെല്‍ഹോ (ജെന്‍ക്ലര്‍ബിര്‍ലിഗി അങ്കാറ).

പ്രതിരോധനിര: ഡീഗോ ഡാലോട്ട് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), മാത്യൂസ് നൂനെസ് (മാഞ്ചസ്റ്റര്‍ സിറ്റി), നെല്‍സണ്‍ സെമെഡോ (ഫെനര്‍ബാഷെ എസ്‌കെ), ജോവോ കാന്‍സെലോ (എഫ്സി ബാഴ്സലോണ), ന്വൂനോ മെന്‍ഡസ് (പിഎസ്ജി), ഗോണ്‍സാലോ ഇനാസിയോ (സ്പോര്‍ട്ടിംഗ് സിപീ), റെനാറ്റോ വെയ്ഗ (വിയ്യാറയല്‍), റൂബന്‍ ഡയസ് (മാഞ്ചസ്റ്റര്‍ സിറ്റി), ടോമാസ് അരൗജോ (എസ്എല്‍ ബെന്‍ഫിക്ക).

മധ്യനിര: റൂബന്‍ നെവെസ് (അല്‍ ഹിലാല്‍), സാമുവല്‍ കോസ്റ്റ (മല്ലോര്‍ക്ക), ജോവോ നെവെസ് (പിഎസ്ജി), വിറ്റിന്‍ഹ (പിഎസ്ജി), ബ്രൂണോ ഫെര്‍ണാണ്ടസ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ബെര്‍ണാഡോ സില്‍വ (മാഞ്ചസ്റ്റര്‍ സിറ്റി).

മുന്നേറ്റനിര: ജോവോ ഫെലിക്‌സ് (അല്‍ നസര്‍), ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ (സ്‌പോര്‍ട്ടിംഗ് സിപീ), ഫ്രാന്‍സിസ്‌കോ കോണ്‍സീസാവോ (യുവന്റസ്), പെഡ്രോ നെറ്റോ (ചെല്‍സി), റാഫേല്‍ ലിയാവോ (എസി മിലാന്‍), ഗോണ്‍സാലോ ഗ്വെഡസ് (റയല്‍ സോസിഡാഡ്), ഗോണ്‍സാലോ റാമോസ് (പിഎസ്ജി), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (അല്‍ നസര്‍).

Tags: team announcedPORTUGALfifa world cupchristiano ronaldo
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies