ഇന്ത്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണം അനിശ്ചിതത്വത്തില്‍; തുകയെച്ചൊല്ലി തര്‍ക്കം, ഫിഫ സംഘം ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്ത്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണം അനിശ്ചിതത്വത്തില്‍; തുകയെച്ചൊല്ലി തര്‍ക്കം, ഫിഫ സംഘം ചര്‍ച്ചയ്‌ക്കായി ഡല്‍ഹിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 09:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: 2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ ഏത് ചാനലിലൂടെയോ ഒടിടി പ്ലാറ്റ്ഫോമിലൂടെയോ കാണാനാകുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല. സംപ്രേഷണാവകാശത്തിനായുള്ള തുകയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫിഫയുടെ മീഡിയ റൈറ്റ്സ് പ്രതിനിധികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ പ്രമുഖ ഇന്ത്യന്‍ മാധ്യമ കമ്പനികളുമായി ഇവര്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തും.

കഴിഞ്ഞ ആഴ്ച ചൈനയിലെ പൊതുമേഖലാ മാധ്യമ ഗ്രൂപ്പുമായി ഫിഫ വിജയകരമായി കരാറിലെത്തിയിരുന്നു. എന്നാല്‍ ഏഷ്യയിലെ മറ്റൊരു പ്രധാന വിപണിയായ ഇന്ത്യയില്‍ ഇതുവരെ കരാര്‍ ഉറപ്പിക്കാനായിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ വിനോദ-മാധ്യമ ശൃംഖലയായ റിലയന്‍സ്-ഡിസ്നി സഖ്യവുമായി ഫിഫ പ്രതിനിധികള്‍ ഇതിനോടകം പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും തുകയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചിട്ടില്ല. വിപണിയിലെ മറ്റൊരു പ്രമുഖരായ സോണി നെറ്റ്വര്‍ക്കാകട്ടെ നിലവില്‍ ഈ ചര്‍ച്ചകളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയാണ്.

അതേസമയം, ഈ വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങള്‍ ദൂരദര്‍ശനിലൂടെ സൗജന്യമായി കാണാമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ച വാര്‍ത്തകള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഔദ്യോഗികമായി തള്ളി. സംപ്രേഷണാവകാശത്തിനായി ഫിഫയുമായി ഇനി യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇല്ലെന്ന് ദൂരദര്‍ശന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതാണ്ട് 500 കോടി രൂപയാണ് സംപ്രേഷണാവകാശത്തിനായി ഫിഫ ആവശ്യപ്പെടുന്നത്. ഇത്രയും വലിയ തുക പൊതുമേഖലാ ചാനലായ ദൂരദര്‍ശന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നാണ് വിശദീകരണം.

ഡിഡി സ്പോര്‍ട്സ് ചാനലിലും സര്‍ക്കാരിന്റെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ ‘വേവ്സി’ലും മത്സരങ്ങള്‍ തത്സമയം ലഭ്യമാകുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇതോടെ വ്യക്തമായി. വരും ദിവസങ്ങളില്‍ സ്വകാര്യ കമ്പനികളുമായി ഫിഫ നടത്തുന്ന ചര്‍ച്ചകള്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ടിവിയിലും മൊബൈലിലും കളി കാണാന്‍ വഴിയൊരുങ്ങൂ.

Tags: live streamingfifa world cup 2026doordharshan
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies