കൊല്‍ക്കത്തയെ മറികടന്ന് സിലിഗുരിയിലേക്ക് ബുള്ളറ്റ് ട്രെയിന്‍; വാരണാസി-സിലിഗുരി യാത്രാസമയം 3 മണിക്കൂറായി കുറയും; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അതിവേഗ പാത ഒരുങ്ങുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്‍ക്കത്തയെ മറികടന്ന് സിലിഗുരിയിലേക്ക് ബുള്ളറ്റ് ട്രെയിന്‍; വാരണാസി-സിലിഗുരി യാത്രാസമയം 3 മണിക്കൂറായി കുറയും; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അതിവേഗ പാത ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 09:50 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: കിഴക്കന്‍ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയെ ഒഴിവാക്കി സിലിഗുരിയെ തിരഞ്ഞെടുത്തിരിക്കുയാണ്. കൊല്‍ക്കത്തയെക്കാള്‍ സിലിഗുരിയുടെ ഭൂമിശാസ്ത്രപരവും തന്ത്രപ്രധാനവും സാമ്പത്തികവുമായ പ്രാധാന്യം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നാണ് വ്യക്തമാകുന്നത്. ബംഗാളില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഈ മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വന്‍ വേഗമാണ് കൈവന്നിരിക്കുന്നത്.

ഭാരതത്തിന്റെ പ്രധാന ഭൂപ്രദേശത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ‘ചിക്കന്‍സ് നെക്ക്’ (സിലിഗുരി ഇടനാഴി) മേഖലയിലാണ് സിലിഗുരി സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള എല്ലാ റോഡ്-റെയില്‍ പാതകളും കടന്നുപോകുന്നത് കേവലം 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഈ ഇടുങ്ങിയ ഭൂപ്രദേശത്തിലൂടെയാണ്. ഭാവിയില്‍ അസം തലസ്ഥാനമായ ഗുവാഹത്തി വരെ ഈ ബുള്ളറ്റ് ട്രെയിന്‍ പാത നീട്ടാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇത് വടക്കുകിഴക്കന്‍ മേഖലയിലെ ‘അഷ്ടലക്ഷ്മി’ സംസ്ഥാനങ്ങളുമായുള്ള സമ്പര്‍ക്കം കൂടുതല്‍ എളുപ്പമാക്കും.

ഉത്തര്‍പ്രദേശിലെ വാരണാസിയെയും ബംഗാളിലെ സിലിഗുരിയെയും ബന്ധിപ്പിക്കുന്നതാണ് ഈ ഹൈസ്പീഡ് റെയില്‍ ഇടനാഴി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വാരണാസിയില്‍ നിന്ന് സിലിഗുരിയിലെത്താന്‍ വെറും 3 മണിക്കൂര്‍ മാത്രം മതിയാകും. ‘ഡല്‍ഹി-വാരണാസി ഹൈസ്പീഡ് റെയില്‍ ശൃംഖലയുമായി ഈ പാതയെ ബന്ധിപ്പിക്കുന്നതോടെ രാജ്യത്തെ പ്രധാന സാമ്പത്തിക-സാംസ്‌കാരിക കേന്ദ്രങ്ങള്‍ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയും. ചരക്കുനീക്കം, ടൂറിസം എന്നിവയ്‌ക്ക് ഇത് വലിയ ഉത്തേജനമാകും എന്ന് മുന്‍ വിദേശകാര്യ സെക്രട്ടറിയും ബിജെപി എംപിയും ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഗ്ല പറഞ്ഞു.

ഡാര്‍ജിലിംഗ് ജില്ലയിലുള്‍പ്പെടുന്ന സിലിഗുരി പ്രദേശം രാജ്യത്തെ ഏറ്റവും സുരക്ഷാഭീഷണിയുള്ള മേഖലയാണെന്ന് ശൃംഗ്ല ചൂണ്ടിക്കാട്ടി. പടിഞ്ഞാറ് നേപ്പാള്‍, കിഴക്ക് ഭൂട്ടാന്‍, തെക്ക് ബംഗ്ലാദേശ് എന്നിങ്ങനെ മൂന്ന് അന്താരാഷ്‌ട്ര അതിര്‍ത്തികളുള്ള ലോകത്തിലെ തന്നെ ഏക ലോക്‌സഭാ മണ്ഡലമാണ് ഡാര്‍ജിലിംഗ്. ഇതിന് തൊട്ടുവടക്കായി ചൈനീസ് അതിര്‍ത്തിയും സ്ഥിതി ചെയ്യുന്നു. അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിനായി ബംഗാള്‍ സര്‍ക്കാര്‍ ഇതിനകം തന്നെ 120 ഏക്കര്‍ ഭൂമി ബിഎസ്എഫിനായി കേന്ദ്രത്തിന് കൈമാറിക്കഴിഞ്ഞു. ബുള്ളറ്റ് ട്രെയിനിന് പുറമെ സിലിഗുരി മേഖലയിലെ മറ്റ് യാത്രാസൗകര്യങ്ങളും വലിയ തോതില്‍ നവീകരിക്കുകയാണ്.

സിക്കിമിനും വടക്കന്‍ ബംഗാളിനും ആശ്രയമായ ബാഗ്‌ഡോഗ്ര എയര്‍പോര്‍ട്ടും ന്യൂ ജല്‍പായ്ഗുരി റെയില്‍വേ സ്റ്റേഷനും ആധുനികവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 3,000 കോടി രൂപയുടെ പദ്ധതിയിലൂടെ 2027-ഓടെ ബാഗ്‌ഡോഗ്ര അന്താരാഷ്‌ട്ര നിലവാരമുള്ള വിമാനത്താവളമാകും. 1,549 കോടി രൂപ ചിലവഴിച്ച് 70,390 ചതുരശ്ര മീറ്ററില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കും. പ്രതിവര്‍ഷം 1 കോടി (10 മില്യണ്‍) യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ഇതിന് ശേഷിയുണ്ടാകും. വന്‍കിട വിമാനങ്ങള്‍ക്കായി 10 പാര്‍ക്കിംഗ് ബേകള്‍ ഉള്ള ആപ്രണും മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനവും ഇവിടെയൊരുങ്ങും.

ഈ വന്‍കിട പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സിലിഗുരി വെറുമൊരു യാത്രാ ഇടനാഴി എന്ന നിലയില്‍ നിന്ന് മാറി, കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചാ കേന്ദ്രമായി മാറുമെന്നാണ് പ്രാദേശിക വ്യവസായികളുടെ വിലയിരുത്തല്‍. ‘ഒരു പ്രാദേശിക സംരംഭക എന്ന നിലയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഈ മേഖലയ്‌ക്ക് വലിയൊരു വഴിത്തിരിവാണ്. മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ ടൂറിസം, വ്യാപാരം, നിക്ഷേപങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ വന്‍തോതില്‍ വര്‍ദ്ധിക്കുകയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം ശക്തമാകുകയും ചെയ്യും.’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വവും ദേശീയ ബജറ്റ് വിഭവങ്ങളുടെ കൃത്യമായ വിനിയോഗവുമാണ് വടക്കന്‍ ബംഗാളിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതികള്‍ക്ക് പിന്നിലെന്ന് ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഗ്ല കൂട്ടിച്ചേര്‍ത്തു.

Tags: central governmentBullet trainSiliguri Corridorchikens neck
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies