തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാൻ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാൽ സഭ വിട്ടുവീഴ്ചക്കില്ലെന്നാണ് നിലവിലെ സൂചന.
ഈ വിഷയത്തിൽ സഭ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സന്ദർശനം. തിരുവനന്തപുരം ലത്തീൻ അതിരൂപത ആസ്ഥാനത്തെത്തിയ മന്ത്രിമാർ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി.
ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് നൽകുന്നതിൽ ലത്തീൻ സഭയ്‌ക്ക് കടുത്ത എതിർപ്പുണ്ട്. ‘കടലിനെ അറിയുന്നയാൾ തന്നെ ഫിഷറീസ് മന്ത്രിയാകണം’ എന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വിഡി സതീശനോട് സഭാനേതൃത്വം കർശനമായി ആവശ്യപ്പെട്ടിരുന്നു.
താൻ ലത്തീൻ സഭാ ആസ്ഥാനത്തെ സ്ഥിരം സന്ദർശകനാണെന്നും തിരുവനന്തപുരത്തുനിന്നുള്ള രണ്ട് മന്ത്രിമാരായതിനാലാണ് സിപി ജോണുമൊത്ത് എത്തിയതെന്നുമാണ് കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്.















