പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാള്‍; ഇന്ത്യ തേടിക്കൊണ്ടിരുന്ന ഭീകര സംഘടനയിലെ കമാന്‍ഡര്‍; ഹംസ ബുര്‍ഹാന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാള്‍; ഇന്ത്യ തേടിക്കൊണ്ടിരുന്ന ഭീകര സംഘടനയിലെ കമാന്‍ഡര്‍; ഹംസ ബുര്‍ഹാന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 04:53 pm IST
Facebook
Twitter
WhatsAppTelegram

മുസാഫറാബാദ്: ഇന്ത്യ തേടിക്കൊണ്ടിരുന്ന പ്രമുഖ കമാന്‍ഡറും 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളുമായ ഹംസ ബുര്‍ഹാന്‍ പാക് അധീന കശ്മീരില്‍ കൊല്ലപ്പെട്ടു. മുസാഫറാബാദില്‍ വെച്ച് അജ്ഞാത സംഘത്തിന്റെ വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. നിരോധിത സംഘടനയായ ‘അല്‍ ബദര്‍’ അംഗമായ ഹംസ ബുര്‍ഹാനെ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് 2022-ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

വ്യാഴാഴ്ച ഒരു സംഘം അക്രമികള്‍ ഹംസയ്‌ക്ക് നേരെ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകള്‍ ഏറ്റ ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് പാക് മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിനിമാ സ്‌റ്റൈലില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പാകിസ്ഥാനിലും അതിര്‍ത്തി പ്രദേശങ്ങളിലും സമാനമായ രീതിയില്‍ നിരവധി ഭീകരവാദികള്‍ അജ്ഞാതരുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു.

ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഹംസ ബുര്‍ഹാന്‍ മേഖലയില്‍ ‘ഡോക്ടര്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2017-ല്‍ ഉപരിപഠനത്തിനായെന്ന വ്യാജേന അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് പോയ ഇയാള്‍ പിന്നീട് അല്‍-ബദര്‍ എന്ന ഭീകരസംഘടനയില്‍ ചേരുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംഘടനയുടെ കമാന്‍ഡര്‍ പദവിയിലെത്തിയ ഇയാള്‍ കശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കുന്നതിനും ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും മുന്നില്‍ നിന്നു.

40 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ 2019 ഫെബ്രുവരി 14-ലെ ലെത്പോറ കാര്‍ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രങ്ങളില്‍ ഒന്ന് ഹംസയുടേതായിരുന്നു. കശ്മീര്‍ താഴ്വരയില്‍ അരങ്ങേറിയ ഒട്ടനവധി ഭീകരാക്രമണങ്ങളിലും വിഘടനവാദ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. വന്‍ സുരക്ഷാ വലയത്തില്‍ കഴിഞ്ഞിരുന്ന ഭീകരനെ അജ്ഞാതര്‍ വധിച്ച വാര്‍ത്ത ജമ്മു കശ്മീരിലെ സുരക്ഷാ നിരീക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

Tags: pulwama attackdiedMastermindUnknown Menhamsa burhan
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies