ബെംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയിലിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍, അന്വേഷണം പ്രഖ്യാപിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയിലിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍, അന്വേഷണം പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 05:11 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയിലിടിച്ച് അപകടം. ഇന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് അപകടം നടന്നത്. അപകടത്തില്‍ യാത്രക്കാര്‍ക്കോ, ക്രൂ അംഗങ്ങള്‍ക്കോ പരിക്കുകള്‍ ഒന്നും ഇല്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അപകടത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ എഐ2651 എയര്‍ബസ് എ321 വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിയിട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഈ വിമാനത്തിന്റെ ഡല്‍ഹിയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി. യാത്ര മുടങ്ങിയവര്‍ക്കായി എത്രയും വേഗം ബദല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അറിയിച്ചു.

ബെംഗളൂരുവിലെ ഗ്രൗണ്ട് ടീം യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും, വ്യോമയാന നിയന്ത്രണ ഏജന്‍സികളുമായി സഹകരിച്ച് സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.

എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിംഗിനായി തയാറെടുക്കുന്നതിന് തൊട്ടുമുന്‍പാണ് ഒരു ബോയിംഗ് 747 വിമാനം അവിടെ നിന്നും പറന്നുയര്‍ന്നതെന്ന് വ്യോമയാന വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ വലിയ ബോയിംഗ് വിമാനത്തിന്റെ എഞ്ചിനുകള്‍ ഉണ്ടാക്കിയ ശക്തമായ കാറ്റ് കാരണം ലാന്‍ഡിംഗ് സുരക്ഷിതമാകില്ലെന്ന് പൈലറ്റ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ലാന്‍ഡിംഗ് ഒഴിവാക്കി വിമാനം വീണ്ടും മുകളിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടയിലാണ് വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ തട്ടിയതെന്നാണ് പ്രാഥമിക വിവരം.

വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്തോ പറന്നുയരുന്ന സമയത്തോ അതിന്റെ പിന്‍ഭാഗം റണ്‍വേയുടെ ഉപരിതലത്തില്‍ വന്ന് ഇടിക്കുന്നതിനെയാണ് ‘ടെയില്‍സ്‌ട്രൈക്ക്’ എന്ന് പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള ഘടനാപരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്.

Tags: air indiaLandingdelhi banglore flighttail strike
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies