ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് പുതിയ പരിശീലകന്‍; സഹതാരവും സുഹൃത്തുമായ വിക്ടര്‍ ട്രോയിസ്‌കിയെ നിയമിച്ചു
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് പുതിയ പരിശീലകന്‍; സഹതാരവും സുഹൃത്തുമായ വിക്ടര്‍ ട്രോയിസ്‌കിയെ നിയമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 06:17 pm IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: ചരിത്രത്തിലെ ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് ഓപ്പണിനിറങ്ങുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് തന്റെ പരിശീലനത്തിന് പുതിയ കോച്ചിനെ നിയമിച്ചു. തന്റെ മുന്‍ സഹതാരവും സുഹൃത്തുമായ വിക്ടര്‍ ട്രോയിസ്‌കിയെയാണ് ജോക്കോവിച്ച് പുതിയ കോച്ചായി നിയമിച്ചത്. തന്നേക്കാള്‍ ഒരു വയസ്സ് കൂടുതലുള്ള ട്രോയിസ്‌കിക്കൊപ്പം നിരവധി മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചുള്ള പരിചയം ജോക്കോവിച്ചിനുണ്ട്.

എടിപി ടൂറില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന 14 മത്സരങ്ങളില്‍ 13 തവണയും വിജയം ജോക്കോവിച്ചിനൊപ്പമായിരുന്നു. എന്നാല്‍, 2010-ല്‍ സെര്‍ബിയ ആദ്യമായും അവസാനമായും ഡേവിസ് കപ്പ് കിരീടം ചൂടിയപ്പോള്‍ ഇരുവരും ഒരേ ടീമില്‍ ഒന്നിച്ച് പോരാടിയവരാണ്. ‘എന്റെ സുഹൃത്തും സഹതാരവും ഇപ്പോള്‍ എന്റെ പരിശീലകനുമായ വിക്ടര്‍ ട്രോയിസ്‌കിക്ക് സ്വാഗതം…’ ഇന്‍സ്റ്റാഗ്രാമില്‍ ചിത്ര പങ്കുവെച്ചുകൊണ്ട് ജോക്കോവിച്ച് കുറിച്ചു.

മുന്‍ ലോക 12-ാം നമ്പര്‍ താരമായിരുന്ന ട്രോയിസ്‌കി 15 വര്‍ഷത്തെ നീണ്ട കരിയറിന് ശേഷം 2021-ലാണ് ടെന്നീസില്‍ നിന്ന് വിരമിച്ചത്. കരിയറില്‍ മൂന്ന് എടിപി കിരീടങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം, അടുത്ത കാലത്തായി സെര്‍ബിയയുടെ ഡേവിസ് കപ്പ് ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയായിരുന്നു. ജോക്കോവിച്ചിന്റെ പരിശീലകനാകുന്നതിന് മുന്‍പ് ഹമദ് മെദ്‌ജെദോവിച്ച്, മിയോമിര്‍ കെക്മാനോവിച്ച് എന്നിവരെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

കരിയറില്‍ മുന്‍പെങ്ങുമില്ലാത്തവിധം കളിമണ്‍ കോര്‍ട്ടില്‍ ഈ സീസണില്‍ ഒരു വിജയം പോലും നേടാനാകാതെയാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിലേക്ക് വരുന്നത്. 2005-ന് ശേഷം ആദ്യമായാണ് താരം ഇത്തരമൊരു മോശം ഫോമിലൂടെ കടന്നുപോകുന്നത്. വലതു കൈയ്‌ക്കേറ്റ പരിക്ക് കാരണം മയാമി ഓപ്പണില്‍ നിന്ന് പിന്മാറിയ ജോക്കോവിച്ചിന് മോണ്ടെ കാര്‍ലോ, മാഡ്രിഡ് ടൂര്‍ണമെന്റുകളും നഷ്ടമായിരുന്നു. പിന്നീട് റോം ഓപ്പണിലൂടെ കളിമണ്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും, ആദ്യ സെറ്റ് നേടിയ ശേഷം യോഗ്യതാ റൗണ്ട് കടന്നുവന്ന ഡിനോ പ്രിസ്മിച്ചിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

‘സത്യം പറഞ്ഞാല്‍ ഇത് മികച്ചൊരു ഒരുക്കമല്ല. മുന്‍പത്തെപ്പോലെ ശാരീരിക ബുദ്ധിമുട്ടുകളോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാതെ ഒരു ടൂര്‍ണമെന്റിന് ഇറങ്ങാന്‍ കഴിഞ്ഞത് എപ്പോഴാണെന്ന് എനിക്ക് ഓര്‍മ്മയില്ല. എപ്പോഴും എന്തെങ്കിലും ഒരു പ്രശ്‌നം കാണും. ഞാന്‍ നേരിടേണ്ടി വരുന്ന ഒരു പുതിയ യാഥാര്‍ത്ഥ്യമാണിത്. ഇത് നിരാശാജനകമാണ്, എങ്കിലും ഇത്തരം സാഹചര്യങ്ങളിലും കളത്തിലിറങ്ങുക എന്നത് എന്റെ തീരുമാനമാണ്,’ മെയ് 8-ലെ തോല്‍വിക്ക് ശേഷം ജോക്കോവിച്ച് വ്യക്തമാക്കിയിരുന്നു.

ഫ്രഞ്ച് ഓപ്പണില്‍ മൂന്ന് തവണ ചാമ്പ്യനായിട്ടുള്ള ജോക്കോവിച്ച് 2023-ലാണ് ഇവിടെ അവസാനമായി കിരീടം ചൂടിയത്. ഇത്തവണ പാരീസില്‍ കിരീടം നേടാനായാല്‍ പുരുഷ-വനിതാ ഭേദമന്യേ ടെന്നീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടുന്ന താരം എന്ന എക്കാലത്തെയും വലിയ റെക്കോര്‍ഡ് ജോക്കോവിച്ചിന് സ്വന്തമാകും.

Tags: NOVAK DJOKOVICappointedNew Coach
Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies