നെയ്മര്‍ക്ക് പരിക്ക്; ബ്രസീല്‍ ആരാധകര്‍ ആശങ്കയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നെയ്മര്‍ക്ക് പരിക്ക്; ബ്രസീല്‍ ആരാധകര്‍ ആശങ്കയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 08:28 pm IST
Facebook
Twitter
WhatsAppTelegram

റിയോ ഡി ജനൈറോ: വരാനിരിക്കുന്ന 2026 ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടംനേടിയ സൂപ്പര്‍ താരം നെയ്മര്‍ക്ക് വീണ്ടും പരിക്കേറ്റത് ഫുട്‌ബോള്‍ ലോകത്തെ ആശങ്കയിലാക്കുന്നു. നിലവില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിന് വേണ്ടി കളിക്കുന്നതിനിടെയാണ് മുപ്പത്തിനാലുകാരനായ താരത്തിന്റെ വലതുകാലിലെ പേശികള്‍ക്ക് പരിക്കേറ്റത്. നെയ്മറുടെ വലതുകാലില്‍ ചെറിയ തോതില്‍ നീര്‍ക്കെട്ടുണ്ടെന്ന് സാന്റോസ് ക്ലബ്ബിന്റെ മെഡിക്കല്‍ വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2023-ല്‍ കരിയറിനെത്തന്നെ ബാധിച്ച കടുത്ത കാല്‍മുട്ട് പരിക്കില്‍ നിന്ന് നീണ്ട നാളത്തെ ചികിത്സയ്‌ക്ക് ശേഷം മോചിതനായി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ നെയ്മര്‍ക്ക് പുതിയ പരിക്ക് കനത്ത തിരിച്ചടിയാണ്. പരിക്ക് കാരണം കോപ്പ സുഡാമെറിക്കാനയില്‍ സാന്‍ ലോറെന്‍സോയ്‌ക്കെതിരായ നിര്‍ണായക മത്സരം താരത്തിന് നഷ്ടമായിരുന്നു. വരാനിരിക്കുന്ന ഗ്രെമിയോയുമായുള്ള ലീഗ് പോരാട്ടത്തിലും നെയ്മര്‍ കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

മെയ് 27-ന് ബ്രസീലിന്റെ ലോകകപ്പ് ക്യാമ്പില്‍ ചേരുന്നതിന് മുന്‍പായി പൂര്‍ണ്ണ കായികക്ഷമത തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് താരം. നിലവില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനിലെയും സാന്റോസിലെയും ഡോക്ടര്‍മാര്‍ സംയുക്തമായാണ് നെയ്മറുടെ ആരോഗ്യനില വിലയിരുത്തുന്നത്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിക്ക് അത്ര ഗുരുതരമല്ലെന്നുമാണ് സാന്റോസ് മെഡിക്കല്‍ ചീഫ് റോഡ്രിഗോ സൊഗെയ്ബ് നല്‍കുന്ന സൂചന.

അടുത്ത ആഴ്ചയോടെ താരം കളംനിറയാന്‍ പൂര്‍ണ്ണ സജ്ജനാകുമെന്നും ലോകകപ്പ് പങ്കാളിത്തത്തിന് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജൂണില്‍ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ നെയ്മറുടെ ഫിറ്റ്‌നസ് ബ്രസീല്‍ ടീമിന് ഏറെ നിര്‍ണായകമാണ്.

Tags: neymaragain leg injurybrazil fans
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies