തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
കേരളം നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. സ്പീക്കർ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാണ്. ബിജെപിയും ഇത്തവണ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. ബിബി ഗോപകുമാർ ആണ് ബിജെപി സ്ഥാനാർഥി.
എൽഡിഎഫ് സ്ഥാനാർഥി എ സി മൊയ്തീൻ, യുഡിഎഫിന്റെ തിരവഞ്ചൂർ രാധാകൃഷ്ണൻ, എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. രാവിലെ 9ന് പ്രോടെം സ്പീക്കർ ജി സുധാകരന്റെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ്. ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യപിച്ചിട്ടില്ല. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.















