ഹാളണ്ടും ഒഡേഗാര്‍ഡും നയിക്കുന്ന 'സുവര്‍ണ്ണ തലമുറ'; 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് നോര്‍വേ ലോകകപ്പിന്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഹാളണ്ടും ഒഡേഗാര്‍ഡും നയിക്കുന്ന ‘സുവര്‍ണ്ണ തലമുറ’; 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് നോര്‍വേ ലോകകപ്പിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 11:05 am IST
Facebook
Twitter
WhatsAppTelegram

ഒസ്ലോ: നീണ്ട 28 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ പോരാട്ടവേദിയിലേക്ക് യോഗ്യത നേടി നോര്‍വേ. 1998-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ടീം വിശ്വവേദിയിലേക്ക് വരുന്നത്. യുവേഫ യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടി അതിവേഗം ലോകകപ്പ് ടിക്കറ്റെടുത്ത നോര്‍വേ, വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിലെ ഏറ്റവും അപകടകാരികളായ ‘കറുത്ത കുതിരകള്‍’ ആകുമെന്നാണ് കായിക ലോകത്തിന്റെ വിലയിരുത്തല്‍.

മുഖ്യപരിശീലകന്‍ സ്റ്റെയ്‌ലി സോള്‍ബാക്കന്റെ തന്ത്രപരമായ നീക്കങ്ങളാണ് സൂപ്പര്‍ താരങ്ങള്‍ അടങ്ങുന്ന ഈ സംഘത്തെ ഒരു നൂറ്റാണ്ടിന്റെ കാല്‍ നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ എത്തിച്ചത്. ആക്രമണ നിരയിലെ ‘കിംഗ് മേക്കര്‍മാര്‍’ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ ആഴ്‌സണലിന്റെ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡാണ് ടീമിന്റെ നായകന്‍. ഒപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലോകോത്തര ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ടും, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ സൊര്‍ലോത്തും ചേരുന്നതോടെ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ഭാരമേറിയ മുന്നേറ്റനിരയായി നോര്‍വേ മാറും.

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ വിശ്വസ്ത താരം ഹൂലിയന്‍ റിയേഴ്‌സണ്‍ നയിക്കുന്ന പ്രതിരോധ കോട്ടയും, സ്പാനിഷ് ക്ലബ്ബ് സെവിയ്യയുടെ ഗോള്‍കീപ്പര്‍ ഒര്യാന്‍ നൈലാന്‍ഡ് കാക്കുന്ന ഗോള്‍വലയും നോര്‍വേയ്‌ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.

നോര്‍വേ ടീം
ഗോള്‍കീപ്പര്‍മാര്‍: ഒര്യാന്‍ ഹാസ്‌ക്യോള്‍ഡ് നൈലാന്‍ഡ്, എഗില്‍ സെല്‍വിക്, സാന്‍ഡര്‍, ടാങ്വിക്

പ്രതിരോധ നിര: ഹൂലിയന്‍ റ്യേഴ്സണ്‍, മാര്‍കസ് ഹോംഗ്രെന്‍ പെഡേഴ്സണ്‍, ഡേവിഡ് മോളര്‍ വോള്‍ഫെ, ഫ്രെഡ്രിക് ബ്യോര്‍കന്‍, ക്രിസ്റ്റഫര്‍ അജേര്‍, ടോര്‍ബ്യോണ്‍ ഹെഗ്ഗെം, ലിയോ സ്‌ക്കിരി ഓസ്റ്റിഗാര്‍ഡ്, സോന്‍ഡ്രെ ലാംഗാസ്, ഹെന്റിക്ക് ഫാള്‍ച്ചനര്‍

മദ്ധ്യനിര: മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ്, സാന്‍ഡര്‍ ബെര്‍ഗെ, ഫ്രെഡ്രിക് ഓഴ്സനെസ്, പാട്രിക് ബെര്‍ഗ്, ക്രിസ്റ്റ്യന്‍ തോഴ്സ്റ്റ്വെഡ്റ്റ്, മോര്‍ട്ടന്‍ തോഴ്സ്ബി, തെലോ ആഗ്ഗാര്‍ഡ്

മുന്നേറ്റനിര: എര്‍ലിങ് ഹാളണ്ട്, അലക്സാണ്ടര്‍ സൊര്‍ലോത്ത്, യോര്‍ഗന്‍ സ്ട്രാന്റ് ലാഴ്സന്‍, ആന്റോണിയോ നൂസ, ഒസ്‌കാര്‍ ബോബ്, ആന്‍ഡ്രിയാസ് ഷെല്‍ഡെറപ്പ്, ജെന്‍സ് പെറ്റെര്‍ ഹോജ്.

Tags: fifa world cupnorway teamMartin Odegaard
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies