ഒസ്ലോ: നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ പോരാട്ടവേദിയിലേക്ക് യോഗ്യത നേടി നോര്‍വേ. 1998-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ടീം വിശ്വവേദിയിലേക്ക് വരുന്നത്. യുവേഫ യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടി അതിവേഗം ലോകകപ്പ് ടിക്കറ്റെടുത്ത നോര്‍വേ, വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിലെ ഏറ്റവും അപകടകാരികളായ ‘കറുത്ത കുതിരകള്‍’ ആകുമെന്നാണ് കായിക ലോകത്തിന്റെ വിലയിരുത്തല്‍.
മുഖ്യപരിശീലകന്‍ സ്റ്റെയ്ലി സോള്‍ബാക്കന്റെ തന്ത്രപരമായ നീക്കങ്ങളാണ് സൂപ്പര്‍ താരങ്ങള്‍ അടങ്ങുന്ന ഈ സംഘത്തെ ഒരു നൂറ്റാണ്ടിന്റെ കാല് നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ എത്തിച്ചത്. ആക്രമണ നിരയിലെ ‘കിംഗ് മേക്കര്‍മാര്‍’ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ ആഴ്സണലിന്റെ ക്യാപ്റ്റന്‍ മാര്ട്ടിന് ഒഡേഗാര്‍ഡാണ് ടീമിന്റെ നായകന്. ഒപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലോകോത്തര ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ടും, അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്ട്രൈക്കര്‍ അലക്സാണ്ടര്‍ സൊര്‍ലോത്തും ചേരുന്നതോടെ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ഭാരമേറിയ മുന്നേറ്റനിരയായി നോര്‍വേ മാറും.
ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ വിശ്വസ്ത താരം ഹൂലിയന്‍ റിയേഴ്സണ് നയിക്കുന്ന പ്രതിരോധ കോട്ടയും, സ്പാനിഷ് ക്ലബ്ബ് സെവിയ്യയുടെ ഗോള്‍കീപ്പര്‍ ഒര്യാന് നൈലാന്‍ഡ് കാക്കുന്ന ഗോള്‍വലയും നോര്‍വേയ്ക്ക് വലിയ ആത്മവിശ്വാസം നല്കുന്നു.
നോര്‍വേ ടീം
ഗോള്‍കീപ്പര്‍മാര്‍: ഒര്യാന് ഹാസ്ക്യോള്‍ഡ് നൈലാന്‍ഡ്, എഗില്‍ സെല്‍വിക്, സാന്‍ഡര്‍, ടാങ്വിക്
പ്രതിരോധ നിര: ഹൂലിയന്‍ റ്യേഴ്സണ്, മാര്‍കസ് ഹോംഗ്രെന് പെഡേഴ്സണ്, ഡേവിഡ് മോളര്‍ വോള്‍ഫെ, ഫ്രെഡ്രിക് ബ്യോര്കന്, ക്രിസ്റ്റഫര്‍ അജേര്, ടോര്‍ബ്യോണ്‍ ഹെഗ്ഗെം, ലിയോ സ്ക്കിരി ഓസ്റ്റിഗാര്‍ഡ്, സോന്ഡ്രെ ലാംഗാസ്, ഹെന്റിക്ക് ഫാള്ച്ചനര്
മദ്ധ്യനിര: മാര്ട്ടിന് ഒഡേഗാര്‍ഡ്, സാന്‍ഡര്‍ ബെര്‍ഗെ, ഫ്രെഡ്രിക് ഓഴ്സനെസ്, പാട്രിക് ബെര്‍ഗ്, ക്രിസ്റ്റ്യന്‍ തോഴ്സ്റ്റ്വെഡ്റ്റ്, മോര്‍ട്ടന്‍ തോഴ്സ്ബി, തെലോ ആഗ്ഗാര്ഡ്
മുന്നേറ്റനിര: എര്‍ലിങ് ഹാളണ്ട്, അലക്സാണ്ടര്‍ സൊര്‍ലോത്ത്, യോര്‍ഗന്‍ സ്ട്രാന്റ് ലാഴ്സന്‍, ആന്റോണിയോ നൂസ, ഒസ്കാര്‍ ബോബ്, ആന്‍ഡ്രിയാസ് ഷെല്‍ഡെറപ്പ്, ജെന്‍സ് പെറ്റെര്‍ ഹോജ്.















