പശ്ചിമേഷ്യയില്‍ സമാധാനത്തിലേക്ക്; യുഎസ്-ഇറാന്‍ കരാര്‍ അന്തിമഘട്ടത്തില്‍; യുറേനിയം ഉപേക്ഷിക്കാന്‍ തയ്യാര്‍ എന്ന് ഇറാന്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പശ്ചിമേഷ്യയില്‍ സമാധാനത്തിലേക്ക്; യുഎസ്-ഇറാന്‍ കരാര്‍ അന്തിമഘട്ടത്തില്‍; യുറേനിയം ഉപേക്ഷിക്കാന്‍ തയ്യാര്‍ എന്ന് ഇറാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 10:31 am IST
Facebook
Twitter
WhatsAppTelegram

ടെഹ്റാന്‍: മാസങ്ങളായി പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയ സൈനിക അനിശ്ചിതത്വങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള അന്തിമ സമാധാന ഉടമ്പടി യാഥാര്‍ത്ഥ്യത്തിലേക്ക്. മൂന്ന് മാസമായി തുടരുന്ന കടുത്ത യുദ്ധസമാനമായ അന്തരീക്ഷം ലഘൂകരിക്കുന്നതിനായി നടന്ന് വരുന്ന നയതന്ത്ര ചര്‍ച്ചകള്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിട്ടുവീഴ്ചകള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറായതോടെ മേഖലയില്‍ ദീര്‍ഘകാല സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങള്‍.

ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും വലിയ തര്‍ക്കവിഷയമായ യുറേനിയം സമ്പുഷ്ടീകരണത്തില്‍ ഇറാന്‍ തങ്ങളുടെ കടുത്ത നിലപാടുകളില്‍ ഇളവ് വരുത്തിയതാണ് പുതിയ പുരോഗതിക്ക് കാരണം. തങ്ങളുടെ പക്കലുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കാന്‍ ടെഹ്റാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരാര്‍ പ്രകാരം ഈ യുറേനിയം ശേഖരം യുഎസിന് നേരിട്ട് കൈമാറുമോ, അതോ റഷ്യ ഉള്‍പ്പെടെയുള്ള ഏതെങ്കിലും മൂന്നാം രാജ്യത്തിലേക്ക് മാറ്റുമോ എന്നതില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. ആണവായുധ നിര്‍മാണത്തിലേക്ക് ഇറാന്‍ കടക്കുന്നത് പൂര്‍ണ്ണമായി തടയുകയാണ് അമേരിക്കയുടെ ലക്ഷ്യമെങ്കില്‍, തങ്ങള്‍ക്ക് മേലുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ നീക്കിക്കിട്ടുക എന്നതിനാണ് ഇറാന്‍ മുന്‍ഗണന നല്‍കുന്നത്.

നിലവിലുള്ളത് സമാധാനത്തിനായുള്ള ഒരു പ്രാഥമിക രൂപരേഖ മാത്രമാണെന്നും യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കാനാണ് നിലവില്‍ ശ്രമിക്കുന്നതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആണവ വിഷയങ്ങളിലെ കൂടുതല്‍ സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ അടുത്ത 30 മുതല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നാണ് സൂചന.

ആഗോള എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാസങ്ങളായി തുടരുന്ന ഈ കടലിടുക്കിന്റെ അടച്ചിടല്‍ ലോകമെമ്പാടുമുള്ള ഇന്ധന വിതരണത്തെയും വിലയെയും സാരമായി ബാധിച്ചിരുന്നു. ഈ പാത തുറക്കുന്നതോടെ ആഗോള സമ്പദ്വ്യവസ്ഥയ്‌ക്കും വലിയ ആശ്വാസമാകും.

Tags: americaIRANwar
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies