പാകിസ്ഥാനില്‍ റെയില്‍വേ ട്രാക്കിന് സമീപം വന്‍ സ്‌ഫോടനം; 24 മരണം, ക്വറ്റയില്‍ അതീവ ജാഗ്രത
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്ഥാനില്‍ റെയില്‍വേ ട്രാക്കിന് സമീപം വന്‍ സ്‌ഫോടനം; 24 മരണം, ക്വറ്റയില്‍ അതീവ ജാഗ്രത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 01:13 pm IST
Facebook
Twitter
WhatsAppTelegram

ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയെ നടുക്കി റെയില്‍വേ ട്രാക്കിന് സമീപം വന്‍ സ്‌ഫോടനം. ക്വറ്റയിലെ ചമന്‍ ഫടക് റെയില്‍വേ സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങള്‍. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിനും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ശക്തമായ സ്‌ഫോടനത്തെത്തുടര്‍ന്ന് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ ജനലുകളും ഗ്ലാസ് പാനലുകളും തകര്‍ന്നുവീണു. അപകടത്തില്‍ പരിക്കേറ്റ നിരവധി പേരെ ഉടനടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ക്വറ്റയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അധികൃതര്‍ മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധിയിലായിരുന്ന ഡോക്ടര്‍മാരെയും മറ്റ് നഴ്‌സിംഗ് ജീവനക്കാരെയും ആശുപത്രികളിലേക്ക് അടിയന്തിരമായി തിരിച്ചുവിളിച്ചു.

അപകടത്തെത്തുടര്‍ന്ന് പെഷവാറിലേക്ക് പുറപ്പെടാനിരുന്ന ജാഫര്‍ എക്‌സ്പ്രസ് ക്വറ്റ സ്റ്റേഷനില്‍ തന്നെ യാത്ര നിര്‍ത്തിവെച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നഗരത്തിലുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സുരക്ഷാ ഏജന്‍സികള്‍ ഒരുക്കിയിരിക്കുന്നത്. ‘രക്ഷാപ്രവര്‍ത്തനവും തെളിവ് ശേഖരണവും തടസ്സമില്ലാതെ നടത്തുന്നതിനായി പൊതുജനങ്ങള്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് കൂട്ടംകൂടരുത്.’ – ആഭ്യന്തരമന്ത്രിയുടെ വക്താവ് ബാബര്‍ യൂസഫ്‌സായ് അഭ്യര്‍ത്ഥിച്ചു.

സംഭവസ്ഥലം ഇപ്പോള്‍ സുരക്ഷാ സേനയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. സ്‌ഫോടനത്തിന്റെ ആസൂത്രണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Tags: trainMassive Explosionpakistha
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies