ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് സീസണിലെ മികച്ച താരം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് സീസണിലെ മികച്ച താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 01:50 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് പ്ലേമേക്കര്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബഹുമതി. ഈ മാസം ആദ്യം ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക പുരസ്‌കാരവും ബ്രൂണോയെ തേടിയെത്തിയത്. സീസണിലുടനീളം യുണൈറ്റഡിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് താരത്തെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്.

കഴിഞ്ഞ കുറച്ചുകാലമായി ഫോം കണ്ടെത്താനാകാതെ ഉലഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവണ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കളി അവസാനിപ്പിച്ചത്. സീസണിന്റെ പകുതിയില്‍ ടീമിന്റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റ മൈക്കല്‍ കാരിക്കിന് കീഴില്‍ യുണൈറ്റഡ് നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ചത് ബ്രൂണോ ഫെര്‍ണാണ്ടസ് ആയിരുന്നു.

ലീഗില്‍ സഹതാരങ്ങള്‍ക്കായി 132 ഗോളവസരങ്ങള്‍ സൃഷ്ടിച്ച പോര്‍ച്ചുഗല്‍ മധ്യനിര താരം, 20 അസിസ്റ്റുകളും തന്റെ പേരില്‍ കുറിച്ചു. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു സീസണില്‍ 20 അസിസ്റ്റുകള്‍ നേടുന്ന മൂന്നാമത്തെ താരം മാത്രമാണ് ബ്രൂണോ.

ആഴ്‌സണലിന്റെ ഇതിഹാസ താരം തിയറി ഹെന്റി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിനെ എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ 20 അസിസ്റ്റുകള്‍ നല്‍കിയിട്ടുള്ളത്. ലീഗ് കിരീടം നേടിയ ആഴ്‌സണലിന്റെയും റണ്ണേഴ്‌സ് അപ്പായ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും പ്രമുഖ താരങ്ങളെ പിന്തള്ളിയാണ് ബ്രൂണോ ഫെര്‍ണാണ്ടസ് ഈ വ്യക്തിഗത പുരസ്‌കാരം സ്വന്തമാക്കിയത്.

Tags: manchester cityenglish premier leaguebruno fernandes
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies