ഇന്ത്യ-യുഎസ് തന്ത്രപ്രധാന പങ്കാളിത്തം ശക്തം; വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചര്‍ച്ച നടത്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-യുഎസ് തന്ത്രപ്രധാന പങ്കാളിത്തം ശക്തം; വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചര്‍ച്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 02:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ ന്യൂഡല്‍ഹിയില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ കരുത്ത് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച നേതാക്കള്‍, വ്യാപാരം, ഊര്‍ജ്ജം, ജനങ്ങളുടെ സുരക്ഷിതമായ കുടിയേറ്റം (മൊബിലിറ്റി), പ്രാദേശിക സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സഹകരണ മേഖലകള്‍ക്ക് അടിവരയിട്ടു.

ഇന്ത്യയും യുഎസും തമ്മില്‍ ആഴത്തിലുള്ളതും വിപുലവുമായ ആഗോള തന്ത്രപ്രധാന പങ്കാളിത്തമാണ് പങ്കിടുന്നതെന്ന് ഡോ. ജയശങ്കര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ലോകത്തെത്തന്നെ സ്വാധീനിക്കുന്നതാണെന്നും വിവിധ മേഖലകളില്‍ ഇരുവര്‍ക്കും സമാനമായ താല്‍പ്പര്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സങ്കീര്‍ണ്ണമായ ആഗോള സാഹചര്യങ്ങള്‍ക്കിടയിലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുതാര്യവും ഫലപ്രദവുമായ ചര്‍ച്ചകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വ്യാപാര കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത ജയശങ്കര്‍ എടുത്തുപറഞ്ഞു. ഊര്‍ജ്ജ വ്യാപാരത്തിലെ വിപുലീകരണത്തെ സ്വാഗതം ചെയ്ത അദ്ദേഹം, ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്‌ക്ക് വൈവിധ്യമാര്‍ന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ അത്യാവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു. ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, നിയമപരമായ കുടിയേറ്റങ്ങളെ ഇത് ദോഷകരമായി ബാധിക്കരുതെന്നും ആവശ്യപ്പെട്ടു. തര്‍ക്കങ്ങളില്‍ ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനുമുള്ള ഇന്ത്യയുടെ നിലപാടും തടസ്സമില്ലാത്ത സമുദ്ര വാണിജ്യത്തിന്റെ പ്രാധാന്യവും അദ്ദേഹം ആവര്‍ത്തിച്ചു.

ഇറാന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ആഗോള ഊര്‍ജ്ജ വില കുറഞ്ഞുനില്‍ക്കുന്നതിലും തടസ്സമില്ലാത്ത വാണിജ്യം ഉറപ്പാക്കുന്നതിലും ഇന്ത്യക്കും യുഎസിനും ശക്തമായ താല്‍പ്പര്യമുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയെ അമേരിക്കയുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നായി വിശേഷിപ്പിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തന്ത്രപരമായ പ്രാധാന്യത്തെ ശക്തമായി അടിവരയിട്ടു. ഇരുരാജ്യങ്ങളും ഭീകരവാദം മൂലം കഷ്ടപ്പെട്ടിട്ടുണ്ടെന്നും പുതിയ നൂറ്റാണ്ടിനെ നിര്‍ണ്ണയിക്കുന്ന എല്ലാ പ്രധാന വിഷയങ്ങളിലും ഇന്ത്യയും യുഎസും തന്ത്രപരമായി ഒരുമിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജ്ജ രംഗത്തും ഇരുരാജ്യങ്ങള്‍ക്കും ഒരേ നിലപാടാണുള്ളത്. 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ രീതിയില്‍ അമേരിക്ക തങ്ങളുടെ കുടിയേറ്റ സംവിധാനം നവീകരിക്കുകയാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി റൂബിയോ വ്യക്തമാക്കി. ഇറാന്‍ വിഷയത്തില്‍ നല്ല വാര്‍ത്തകളുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ നല്ല പുരോഗതി പ്രതീക്ഷിക്കുന്നതായും അറിയിച്ചു. വരാനിരിക്കുന്ന ‘ക്വാഡ്’ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ഗള്‍ഫ്, ഇന്‍ഡോ-പസഫിക് മേഖലകളിലെ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക പ്രശ്‌നങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ഈ മാസം 26ന് നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍, ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ്, ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷിമിത്സു മൊട്ടേഗി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്‍ഡോ-പസഫിക് മേഖലയിലെ നിലവിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനൊപ്പം മുന്‍ഗണനാ മേഖലകളില്‍ ക്വാഡ് സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും നേതാക്കള്‍ പരസ്പരം കാഴ്ചപ്പാടുകള്‍ പങ്കുവെക്കും.

Tags: meetingMarco Rubiodr s jayashankar
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies