സൂപ്പര്‍ ചെസ്സ് ക്ലാസിക് കിരീടം വിന്‍സെന്റ് കീമര്‍ക്ക്; ഫൈനലില്‍ ജോര്‍ഡന്‍ വാന്‍ ഫോറസ്റ്റിനെ പരാജയപ്പെടുത്തി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സൂപ്പര്‍ ചെസ്സ് ക്ലാസിക് കിരീടം വിന്‍സെന്റ് കീമര്‍ക്ക്; ഫൈനലില്‍ ജോര്‍ഡന്‍ വാന്‍ ഫോറസ്റ്റിനെ പരാജയപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 02:54 pm IST
Facebook
Twitter
WhatsAppTelegram

ബുക്കാറെസ്റ്റ്: സൂപ്പര്‍ ചെസ്സ് ക്ലാസിക് 2026 ടൂര്‍ണമെന്റില്‍ ജര്‍മ്മനിയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ വിന്‍സെന്റ് കീമര്‍ക്ക് കിരീടം. ആവേശകരമായ അവസാന റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിന്റെ ജോര്‍ഡന്‍ വാന്‍ ഫോറസ്റ്റിനെ പരാജയപ്പെടുത്തിയാണ് കീമര്‍ കിരീടം ചൂടിയത്. ഗ്രാന്‍ഡ് ചെസ്സ് ടൂറിലെ മുഴുവന്‍ സമയ കളിക്കാരനായി മാറിയ ശേഷമുള്ള കീമറുടെ ആദ്യ വര്‍ഷമാണിത്, പങ്കെടുത്ത ആദ്യ പരിപാടിയില്‍ തന്നെ താരം കിരീട നേട്ടത്തോടെ തുടക്കം ഗംഭീരമാക്കി.

ഏഴാം റൗണ്ടില്‍ ജാവോഖിര്‍ സിന്ദാരോവിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും, തുടര്‍ന്ന് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ കീമര്‍ ഒന്‍പതില്‍ 6 പോയിന്റ് (6/9) നേടിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അമേരിക്കയുടെ ഫാബിയാനോ കരുവാന 5.5 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. ജാവോഖിര്‍ സിന്ദാരോവ്, വെസ്ലി സോ എന്നിവര്‍ 5 പോയിന്റ് വീതം നേടി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ പങ്കിട്ടു.

ചാമ്പ്യന്‍ഷിപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ 1,00,000 ഡോളര്‍ സമ്മാനത്തുകയും 31,000 ഡോളര്‍ ബോണസും വിന്‍സെന്റ് കീമര്‍ സ്വന്തമാക്കി. ഇതിനുപുറമെ 13 ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ പോയിന്റുകളും 7.8 എലോ റേറ്റിംഗും താരം നേടി. ഇതോടെ തത്സമയ ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും കീമര്‍ക്കായി. അടുത്തിടെ നടന്ന ഗ്രെന്‍കെ ഫ്രീസ്‌റ്റൈല്‍ 2026-ല്‍ ഒരൊറ്റ മത്സരത്തില്‍ പോലും തോല്‍ക്കാതെ കിരീടം നേടിയ കീമര്‍, ഇപ്പോള്‍ സൂപ്പര്‍ ചെസ്സ് ക്ലാസിക് റൊമാനിയയും സ്വന്തമാക്കി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് തെളിയിച്ചിരിക്കുകയാണ്.

ടൂര്‍ണമെന്റിലുടനീളം മികച്ച പോരാട്ടവീര്യമാണ് കീമര്‍ കാഴ്ചവെച്ചത്. ഏഴാം റൗണ്ടിലെ തോല്‍വിക്ക് ശേഷം, എട്ടാം റൗണ്ടില്‍ ഫാബിയാനോ കരുവാനയ്‌ക്കെതിരെ കഠിനമായ പൊസിഷനില്‍ നിന്ന് സമനില പിടിച്ച താരം, അവസാന റൗണ്ടില്‍ വെള്ള കരുക്കളുമായി കളിച്ച് ജോര്‍ഡനെതിരെ നിര്‍ണ്ണായക വിജയം നേടുകയായിരുന്നു. ഈ റൗണ്ടിന് മുന്‍പ് കീമറും കരുവാനയും സംയുക്തമായി മുന്നിലായിരുന്നതിനാല്‍ ഫൈനല്‍ മത്സരം ഏറെ നിര്‍ണ്ണായകമായിരുന്നു. ഈ വര്‍ഷം വിന്‍സെന്റും ജോര്‍ഡനും തമ്മിലുള്ള മൂന്നാമത്തെ ക്ലാസിക്കല്‍ പോരാട്ടമായിരുന്നു ഇത്. ഇതിനുമുമ്പ് ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്‌സിലും പ്രാഗ് മാസ്റ്റേഴ്‌സിലും ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജോര്‍ഡനായിരുന്നു വിജയം. എന്നാല്‍ മൂന്നാം പോരാട്ടത്തില്‍ കീമര്‍ കൃത്യമായ മറുപടി നല്‍കി.

തുടക്കത്തില്‍ തന്നെ ജോര്‍ഡന്‍ വാന്‍ ഫോറസ്റ്റിന് സംഭവിച്ച വലിയൊരു പിഴവാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഓപ്പണിംഗില്‍ ജോര്‍ഡന്‍ കളിച്ച 15…qa5 എന്ന നീക്കം വിന്‍സെന്റ് കീമറിന് 16.ND5 എന്ന ശക്തമായ നീക്കത്തിലൂടെ എക്‌സ്‌ചേഞ്ച് നേടാനും കളിയില്‍ വ്യക്തമായ മേധാവിത്വം ഉറപ്പിക്കാനും അവസരമൊരുക്കി.

Tags: super chess classic tournmentVincent Keymer wins
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies