വേള്‍ഡ് കപ്പ് ആവേശം വാനോളമുയര്‍ത്തി ഷക്കീറയുടെ മടങ്ങിവരവ്; ഔദ്യോഗിക തീം സോങ് 'ദായ് ദായ്' മ്യൂസിക് വീഡിയോ റിലീസ് ചെയ്തു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

വേള്‍ഡ് കപ്പ് ആവേശം വാനോളമുയര്‍ത്തി ഷക്കീറയുടെ മടങ്ങിവരവ്; ഔദ്യോഗിക തീം സോങ് ‘ദായ് ദായ്’ മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2026, 06:19 pm IST
Facebook
Twitter
WhatsAppTelegram

റിയോ ഡി ജനീറോ: കായികലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക തീം സോങ് പുറത്തിറങ്ങി. ആഗോള പോപ്പ് ഐക്കണ്‍ ഷക്കീറ ആലപിച്ച ‘ദായ് ദായ്’ എന്ന ഗാനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത നൈജീരിയന്‍ ആഫ്രോബീറ്റ്‌സ് ഗായകന്‍ ബേര്‍ണാ ബോയ്യും ഷക്കീറയ്‌ക്കൊപ്പം ഈ സംഗീതവിരുന്നില്‍ പങ്കാളിയാകുന്നുണ്ട്.

മുന്നോട്ട് കുതിക്കൂ എന്ന അര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ വാക്കാണ് ‘ദായ്’. ലാറ്റിന്‍ പോപ്പ് ശൈലിയും ആഫ്രോബീറ്റ്‌സും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഈ ഗാനത്തില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ നാല് ഭാഷകളുടെ വരികള്‍ മനോഹരമായി കോര്‍ത്തിണക്കിയിരിക്കുന്നു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് വീഡിയോയില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലാന്‍ഡ്, വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയ സമകാലിക ഫുട്‌ബോളിലെ വന്‍ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

 പാട്ടിനൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത് ഷക്കീറയുടെ ഗ്ലാമറും മെയ്വഴക്കവുമാണ്. അമ്പതാം വയസ്സിലേക്ക് അടുക്കുമ്പോഴും ഇരുപതുകാരെ വെല്ലുന്ന ഊര്‍ജ്ജത്തോടെയാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. 2010-ല്‍ ദക്ഷിണാഫ്രിക്കയെ ഇളക്കിമറിച്ച ‘വക്കാ വക്കാ’, 2014-ലെ ‘ലാ ലാ ലാ’ എന്നീ വിശ്വപ്രസിദ്ധ ഗാനങ്ങള്‍ക്ക് ശേഷം ലോകകപ്പ് സംഗീത വേദിയിലേക്കുള്ള ഷക്കീറയുടെ രാജകീയമായ തിരിച്ചുവരവാണ് ഈ പുതിയ ട്രാക്ക്.

Tags: fifa world cupofficial theme songshakiraNigerian artist Burna Boy
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies