ചരിത്രത്തിലാദ്യം; റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്‌പെയിന്‍ ലോകകപ്പിന്; 26 അംഗ സ്പാനിഷ് പടയെ പ്രഖ്യാപിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചരിത്രത്തിലാദ്യം; റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്‌പെയിന്‍ ലോകകപ്പിന്; 26 അംഗ സ്പാനിഷ് പടയെ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2026, 07:21 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ സ്പാനിഷ് പടയെ പരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യുവന്റെ പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രമുഖ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ഒരൊറ്റ താരം പോലും ഇത്തവണ സ്പാനിഷ് നിരയില്‍ ഇടംപിടിച്ചിട്ടില്ല. സൂപ്പര്‍ താരം ലമിന്‍ യമാല്‍ ടീമിലുണ്ടെങ്കിലും, പ്രതിരോധ താരം ഡീന്‍ ഹൂയിസെന്‍, ഡാനി കര്‍വാഹല്‍ എന്നിവര്‍ക്ക് ടീമിലിടം നേടാനായില്ല.

2022 ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും, 2024-ല്‍ യൂറോ കപ്പ് കിരീടം ചൂടിയ സ്‌പെയിന്‍ ഇത്തവണത്തെയും പ്രധാന കിരീടസാധ്യതയുള്ള ടീമുകളിലൊന്നാണ്. ഗ്രൂപ്പ് എച്ചില്‍ ജൂണ്‍ 15-ന് കേപ് വെര്‍ദെയ്‌ക്കെതിരെയാണ് സ്‌പെയിനിന്റെ ആദ്യ മത്സരം. സൗദി അറേബ്യ, യുറഗ്വായ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.

ടീമിലെ പ്രധാനികളായ ലമിന്‍ യമാല്‍, നിക്കോ വില്യംസ്, മിക്കേല്‍ മെറിനോ എന്നിവരുടെ ഫിറ്റ്‌നസിനെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നെങ്കിലും, അറ്റ്‌ലാന്റയില്‍ നടക്കുന്ന ആദ്യ മത്സരത്തിന് മുന്‍പ് മൂവരും പൂര്‍ണ്ണ സജ്ജരാകുമെന്ന് പരിശീലകന്‍ വ്യക്തമാക്കി. ഡാനി കര്‍വാഹലിനും ഹൂയിസെനും പുറമെ അത്ലറ്റിക്കോ മാഡ്രിഡിന്റെ റോബിന്‍ ലെ നോര്‍മന്‍ഡിനും ടീമില്‍ ഇടം ലഭിച്ചില്ല. കാല്‍വിരലിന് പരിക്കേറ്റ ബാഴ്‌സലോണയുടെ ഫെര്‍മിന്‍ ലോപ്പസും പുറത്താണ്.

‘ടീമിനെ തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എതിരാളികളുടെ കളിശൈലിയും എല്ലാ സാഹചര്യങ്ങളും മുന്‍കൂട്ടി കണ്ടാണ് ഈ 26 പേരെ തിരഞ്ഞെടുത്തത്. അവര്‍ ഏത് ക്ലബ്ബിന് വേണ്ടി കളിക്കുന്നു എന്നത് ഞാന്‍ നോക്കാറില്ല,’ ലൂയിസ് ഡെ ലാ ഫ്യുവന്റെ വ്യക്തമാക്കി. പ്രധാന ടീമിനൊപ്പം പരിശീലനത്തിനായി റയല്‍ മാഡ്രിഡിന്റെ ഗോണ്‍സാലോ ഗാര്‍ഷ്യ, ബാഴ്‌സലോണയുടെ മാര്‍ക്ക് ബെര്‍ണാല്‍ എന്നിവരുള്‍പ്പെടെ ഒമ്പത് ‘സപ്പോര്‍ട്ട് കളിക്കാരെയും’ പരിശീലകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായി ജൂണ്‍ 4-ന് സ്‌പെയിനില്‍ വെച്ച് ഇറാഖുമായും, ജൂണ്‍ 8-ന് മെക്‌സിക്കോയില്‍ വെച്ച് പെറുവുമായും സ്‌പെയിന്‍ സന്നാഹ മത്സരങ്ങള്‍ കളിക്കും. മുന്‍ ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ട, ഡാനി കര്‍വാഹല്‍ എന്നിവര്‍ ടീമിന് നല്‍കിയ നേതൃത്വപാടവത്തെ പ്രശംസിച്ച പരിശീലകന്‍, അവര്‍ക്ക് പിന്നാലെ വരുന്ന പുതിയ തലമുറയും അതിന് പ്രാപ്തരാണെന്ന് കൂട്ടിച്ചേര്‍ത്തു.

സ്പാനിഷ് ടീം ഇങ്ങനെ:

ഗോള്‍കീപ്പര്‍മാര്‍: ഉനായ് സിമോണ്‍ (അത്ലറ്റിക് ക്ലബ്), ഡേവിഡ് റായ (ആഴ്‌സണല്‍), യൊവാന്‍ ഗാര്‍ഷ്യ (ബാഴ്‌സലോണ).

പ്രതിരോധ നിര: മാര്‍ക്ക് കുക്കുറെയ്യ, അലക്‌സാന്‍ഡ്രോ ഗ്രിമാള്‍ഡോ, പാവു കുബാര്‍സി, ഐയ്‌മെറിക് ലപോര്‍ട്ടെ, മാര്‍ക്ക് പുബില്‍, എറിക് ഗാര്‍സ്യ, മാര്‍ക്കോസ് ലോറെന്റെ, പെഡ്രോ പോറോ.

മധ്യനിര: പെഡ്രി, ഫാബിയന്‍ റൂയിസ്, മാര്‍ട്ടിന്‍ സുബിമെന്‍ഡി, ഗാവി, റോഡ്രിഗോ, അലക്‌സ് ബയേന, മിക്കേല്‍ മെറീനോ.

മുന്നേറ്റ നിര: മൈക്കല്‍ ഒയാര്‍സബാല്‍, ഡാനി ഓല്‍മോ, നിക്കോ വില്യംസ്, യെറെമി പിനോ, ഫെറാന്‍ ടോറസ്, ബോര്‍ഹ ഇഗ്ലേഷ്യസ്, വിക്ടര്‍ മുനോസ്, ലമിന്‍ യമാല്‍.

Tags: spainfifia world cup teamannouned
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies