കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി പിണറായി വിജയന്റെ മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ്. ‘വളഞ്ഞിട്ടടിച്ചോളൂ…..പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും’ എന്നാണ് റിയാസിന്റെ പോസ്റ്റ്. കോഴിക്കോട് കോട്ടുളിയിലെ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
അതേസമയം, റെയ്ഡിന് പിന്നാലെ പിണറായി വിജയന്റെ കണ്ണൂർ പാണ്ട്യാല മുക്കിലെ വീടിന് മുന്നിൽ സിപിഎമ്മുകാരുടെ പ്രതിഷേധം നടക്കുകയാണ്. തങ്ങളുടെ നേതാവിനെ തകർക്കാനുള്ള ഗൂഢാലോചന നടക്കുകയാണെന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധം. മുതിർന്ന നേതാവ് പി. ജയരാജൻ, സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം. കെ മുരളി, പിണറായി ഏരിയ സെക്രട്ടറി കെ. ശശി, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. പിണറായിയെയും കമ്യൂണിസത്തെയും തകർക്കാനുള്ള രാഷ്‌ട്രീയ ഗൂഢാലോചനയാണ് ഇഡി റെയ്ഡെന്നാണ് പി. ജയരാജനറെ ബാലിശമായ പ്രതികരണം. റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷനാണ്. രാഹുൽ ഗാന്ധി എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഎമ്മിനെയും തകർക്കാൻ ശ്രമം നടക്കുകയാണ്. മോദിയും മേനോൻ സതീശനും ഇതിനായി ഗൂഢാലോചന നടത്തി. ഇ ഡി സംഘ പരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്മെന്റാണ്. സംഘപരിവാറിനെ എതിർക്കുന്നവരെ വേട്ടയാടുന്നു. നിയമപരമായും രാഷ്‌ട്രീയമായും എതിർത്തു തോൽപ്പിക്കുമെന്നായിരുന്നു ജയരാജൻ പറഞ്ഞത്.
അതിരാവിലെ അതീവ രഹസ്യമായാണ് ഇ ഡി സംഘം 12 ഇടങ്ങളിൽ റെയ്ഡിന് എത്തിയത്. സിഎംആർഎൽ- എസ്കാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ തേടിയാണ് അന്വേഷണ സംഘം എത്തിയത്. ഇന്നലെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി ഇഡിക്ക് അനുമതി നൽകിയിരുന്നു. പിണറായി വിജയൻ വാടകയ്‌ക്ക് താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വീണ വിജയനെയും മകൾ വീണ വിജയനെയും ഇഡി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.















