പിണറായി മകൾക്ക് വേണ്ടി പാർട്ടി അണികളെ ചാവേറാക്കി റോഡിലിറക്കി; സേവനത്തിൻറെ തെളിവ് ഹാജരാക്കത്തതെന്തേ??സിപിഎമ്മിൻറെ ക്യാപ്സ്യൂൾ പണ്ടേപോലെ ഫലിക്കുന്നില്ല!!!
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി മകൾക്ക് വേണ്ടി പാർട്ടി അണികളെ ചാവേറാക്കി റോഡിലിറക്കി; സേവനത്തിന്റെ തെളിവ് ഹാജരാക്കത്തതെന്തേ??സിപിഎമ്മിന്റെ ക്യാപ്സ്യൂൾ പണ്ടേപോലെ ഫലിക്കുന്നില്ല!!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2026, 01:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും സേവനത്തിനാണ് വീണ വിജയൻ പണം കൈപ്പറ്റിയതെന്ന് സിപിഎമ്മിന്റെ ക്യാപ്സ്യൂൾ ഫലിക്കുന്നില്ല.  വൃത്തിഹീനമായി പ്രവർത്തിക്കുന്ന ചായക്കട ഉടമ പഞ്ചായത്തംഗത്തിന് നൽകുന്ന കൈക്കൂലി അടക്കം ഉദാഹരണമാക്കിയാണ് സിപിഎം ക്യാപ്സൂളിനെ സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. മകൾക്ക് വേണ്ടി പിണറായി പാർട്ടി അണികളെ ചാവേറാക്കി റോഡിലിറക്കുകയായിരുന്നു എന്നാണ് സൈബറിടത്തിൽ അഭിപ്രായം ഉയരുന്നത്. അതേസമയം, വീണയുടെ ഫോൺ അടക്കം പിടിച്ചെടുത്തിട്ടും ഇഡിക്ക് ഒന്നു കിട്ടിയില്ലെന്നാണ് സിപിഎം സൈബർ സഖാക്കളുടെ പരിഹാസമായ വാദം.

വീണയ്‌ക്ക് പ്രതിമാസം അഞ്ച് ലക്ഷവും, വീണയുടെ കമ്പനി എക്സാലോജിക്കിന് മൂന്ന് ലക്ഷവുമാണ് സിഎംആ‍ർഎൽ നൽകിയിരുന്നത്. അങ്ങനെ മാസം എട്ട് ലക്ഷ പ്രകാരം വർഷത്തിൽ 96 ലക്ഷമാണ് വീണ കൈപ്പറ്റിയത്. ആകെ 2.78 കോടിയാണ് പിണറായിയുടെ മകൾ കരിമണൽ കമ്പനിയിൽ നിന്നും വാങ്ങിയത്.

പിണറായി മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയാണ് പണം നൽകൽ. 2019ൽ സിഎംആ‍ർഎല്ലിൽ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് 1.72 കോടി വീണയ്‌ക്ക് നൽകിയെന്നാണ് കണ്ടെത്തിയത്. എന്നാൽ ഈ റെയ്ഡിന് ശേഷവും കരിമണൽ കമ്പനിയിൽ നിന്നും വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയെന്ന് സീരിയസ് ഫ്രോഡ് ഇൻവസ്റ്റി​ഗേഷൻ ഓഫീസ് കണ്ടെത്തിയിരുന്നു.

സിഎംആർഎൽ മാത്രമാണ് എക്സാലോജിക്കിന്റെ പ്രധാന വരുമാന മാ‍ർഗം. എക്സാലോജിക്കുമായുള്ള ഇടപാട് അവസാനിച്ച ശേഷം സിഎംആർഎൽ ഐടി സ്ഥാപനമായ എടിഎംഎ ടെക്നോളജീസുമായി കരാറുണ്ടാക്കി. യഥാർത്ഥത്തിൽ ഐടി സേവനം നൽകിയ ഈ സ്ഥാപനത്തിന് വെറും 27 ലക്ഷത്തോളം മാത്രമാണ് സിഎംഎആർഎൽ നൽകിയത്. ഇവിടെയാണ് അഴിമതി കറുത്ത അദ്ധ്യായം തെളിഞ്ഞു തുടങ്ങുന്നത്.

എക്സാലോജിക്കിന്റെ ഐടി ഡവലപ്പർമാ‍ർക്ക് പോലും സിഎംഎആർഎൽ എന്ത് സേവനമാണ് നൽകിയതെന്ന് അറിയില്ല. മുൻപ് എസ്എഫ്ഐഒയുടെ മുന്നിൽ വീണയ്‌ക്ക് സേവനം നൽകിയത് സംബന്ധിച്ച യാതൊരു രേഖയും ഹാജരാക്കാനും സാധിച്ചിട്ടില്ല. സിഎംഎആർഎൽ എംഡി ശശിധരൻ കർത്തയുമായി നേരിട്ടായിരുന്നു കരാ‍ർ എന്ന് പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട രേഖകളും വീണയക്ക് ഹാജരാക്കാനായിട്ടില്ല. പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് ഇരു കമ്പനികളും തമ്മിൽ ആകെയുണ്ടായ ആശയവിനിമയം. ഇതിന് പുറമേ 2015-16 ൽ ശശിധരൻ ക‍ർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ക്യാപിറ്റൽ ഇന്ത്യ ഇൻവസ്റ്റമെന്റ് എന്ന സ്ഥാപനം വീണയ്‌ക്ക് 50 ലക്ഷം വായ്പയും നൽകിയിട്ടുണ്ട്. ഇതിൽ ആകെ നാല് ലക്ഷം മാത്രമാണ് വീണ തിരിച്ചടച്ചത്.

ഇതെല്ലാം പരിശോധിച്ചാണ് എസ്എഫ്ഐഒ കമ്പനീസ് ആക്ടിലെ 447 വകുപ്പ് ചുമത്തിയത്. ഇതിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കമ്പനി നിയമങ്ങൾ ലംഘിച്ച്, യാതൊരു സേവനവും നൽകാതെയാണ് വീണ പണം വാങ്ങിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

Tags: Pinarayi Vijayaned raid
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies